Home Featured ഒരു വര്‍ഷമായിട്ടും സുഹൃത്ത് ബെംഗളൂരുവില്‍ ഒറ്റയ്ക്കാണ്, കൂട്ടുകാരികളില്ല,ഏകാന്തത അനുഭവിക്കുന്നുവെന്ന് യുവതി

ഒരു വര്‍ഷമായിട്ടും സുഹൃത്ത് ബെംഗളൂരുവില്‍ ഒറ്റയ്ക്കാണ്, കൂട്ടുകാരികളില്ല,ഏകാന്തത അനുഭവിക്കുന്നുവെന്ന് യുവതി

by admin

ബെംഗളൂരു പോലൊരു തിരക്കേറിയ നഗരത്തില്‍ യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് പങ്കുവെച്ച്‌ യുവതി. റെഡ്ഡിറ്റിലാണ് യുവതി ‘നിങ്ങള്‍ എങ്ങനെയാണ് കൂട്ടൂകാരെ കണ്ടെത്തുന്നത്?’എന്ന തലക്കെട്ടോടെ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ബെംഗളൂരുവിലേക്ക് താമസം മാറുകയും അതിനുശേഷം ഏകാന്തത കാരണം ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരു അടുത്ത സുഹൃത്തിന് വേണ്ടിയാണ് യുവതി പോസ്റ്റ് പങ്കുവെച്ചത്.’എന്റെ സുഹൃത്ത് കഴിഞ്ഞ വർഷം ബെംഗളൂരുവിലേക്ക് താമസം മാറി. അതിനുശേഷം അവള്‍ കഠിനമായ ഏകാന്തത അനുഭവിക്കുകയാണ്.

മുതിർന്ന ഒരാളെന്ന നിലയില്‍ പുതിയ ആളുകളെ പരിചയപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോള്‍ അവള്‍ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്.’ യുവതി റെഡ്ഡിറ്റില്‍ കുറിച്ചു.നല്ല നർമബോധവും ഊർജ്ജസ്വലമായ വ്യക്തിത്വവുമുള്ള വ്യക്തിയാണ് തന്റെ സുഹൃത്ത് മലയാളിയാണെന്നും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവളുടെ മിക്ക ശ്രമങ്ങളും നിരാശയിലാണ് അവസാനിച്ചതെന്നും യുവതി പറയുന്നു. ഇതോടെ ആ തിരക്കേറിയ നഗരത്തില്‍ ഒറ്റപ്പെട്ടതു പോലെയാണ് അവളുടെ ജീവിതമെന്നും യുവതി കൂട്ടിച്ചേർക്കുന്നു.’

ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാൻ കുറച്ച്‌ നല്ല പെണ്‍സുഹൃത്തുക്കളെ കിട്ടാനോ അല്ലെങ്കില്‍ ഒരു പെണ്‍കൂട്ടായ്മയുടെ ഭാഗമാകാനോ അവള്‍ ആഗ്രഹിക്കുന്നു. സഹായിക്കാൻ സാധ്യതയുള്ള കൂട്ടായ്മകള്‍, പരിപാടികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ആരെങ്കിലും പങ്കുവെയ്ക്കുമോ? അവള്‍ കൂട്ടാകാരില്ലാതെ, സമയം പങ്കുവെയ്ക്കാൻ ആരുമില്ലാതെ ബുദ്ധിമുട്ടുന്നത് കാണുന്നത് ശരിക്കും വേദനാജനകമാണ്.’-യുവതി കൂട്ടിച്ചേർത്തു.ഇതിന് താഴെ നിരവധി പേർ സൗഹൃദത്തെ കുറിച്ചും കൂട്ടായ്മകളെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്.

തൊഴില്‍പരമായ ആവശ്യങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ കാരണങ്ങള്‍കൊണ്ട് പണ്ട് ഉണ്ടായിരുന്നത്ര ദൃഢമായ സൗഹൃദങ്ങള്‍ ഇപ്പോഴില്ല എന്നായിരുന്നു ഒരു പ്രതികരണം. വർഷങ്ങളായി സുഹൃത്തിനെ കിട്ടാത്തതിനെ കുറിച്ചുള്ള അനുഭവവും ഒരാള്‍ പങ്കുവെച്ചിട്ടുണ്ട്. സഹപ്രവർത്തകരോടും ജിമ്മില്‍ വരുന്ന ആളുകളോടും മാത്രമാണ് സംസാരിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ഹോബി ഗ്രൂപ്പുകള്‍ കണ്ടെത്താൻ ചിലർ നിർദേശിച്ചിട്ടുണ്ട്.

എന്തിനും ഏതിനും ഗ്രൂപ്പ് കണ്ടെത്താൻ കഴിയുന്ന നഗരമാണ് ബെംഗളൂരെന്നും ആത്മാർഥമായി ശ്രമിച്ചാല്‍ സൗഹൃദങ്ങള്‍ തനിയേ വരുമെന്നും ഒരാള്‍ കുറിച്ചു. ഡേറ്റിങ് ആപ്പുകള്‍, ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍, മീറ്റപ് കൂട്ടായ്മകള്‍ പോലുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളും നഗരത്തില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള സാധ്യതയാണെന്ന് ആളുകള്‍ നിർദേശിച്ചിട്ടുണ്ട്.

തന്റെ സുഹൃത്ത് ഒരു മലയാളിയാണ് എന്നും നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് എന്നും പോസ്റ്റില്‍ പറയുന്നു. സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങള്‍ മിക്കവാറും നിരാശയിലാണ് ചെന്ന് അവസാനിക്കാറുള്ളത് എന്നാണ് അവള്‍ പറയുന്നത്. അതുകൊണ്ട് അവള്‍ ബെംഗളൂരുവില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നും പോസ്റ്റില്‍ പറയുന്നു.കുറച്ച്‌ നല്ല സ്ത്രീ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും ഏതെങ്കിലും വനിതാ ഗ്രൂപ്പുകളുടെ ഭാഗാമാവാനും ഒക്കെയാണ് അവള്‍ ആഗ്രഹിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റില്‍ പറയുന്നു. നിരവധിപ്പേരാണ് യുവതിക്ക് സഹായകരമാകുന്ന തരത്തില്‍ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group