ബംഗളൂരു: ഇൻഫോസിസിന്റെ ട്രെയിനിങ് സെന്ററില്‍ നിന്ന് 400 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ വിവാദം കൊഴുക്കുന്നു. മനുഷത്വരഹിതമായാണ് ഇൻഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഉയരുന്ന പ്രധാന വിവാദം.നിർബന്ധപൂർവം ജീവനക്കാരെ കൊണ്ട് ഇൻഫോസിസ് കരാറുകളില്‍ ഒപ്പിടുവിച്ചുവെന്നും ആരോപണമുണ്ട്. 25,000 രൂപ മാത്രമാണ് തങ്ങള്‍ക്ക് കമ്ബനി നഷ്ടപരിഹാരമായി നല്‍കിയതെന്നും ജീവനക്കാർ വെളിപ്പെടുത്തി. ഫെബ്രുവരി ആറാം തീയതിയാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഇൻഫോസിസ് നല്‍കുന്നത്.
ഇത് രഹസ്യമാക്കിവെക്കണമെന്നും ഇൻഫോസിസ് നിർദേശിച്ചിരുന്നു. കമ്ബനിയില്‍ കയറിയ ഉടൻ രഹസ്യ യോഗത്തിനായി സെക്യൂരിറ്റി ജീവനക്കാർ ഒരു റൂമിലേക്ക് കൊണ്ടു പോയി. അവിടെവെച്ച് എച്ച്.ആർ ജീവനക്കാർ ജോലിയില്‍ നിന്ന് പിരിഞ്ഞു പോവുകയാണെന്ന പറയുന്ന കരാറില്‍ ഒപ്പുവെപ്പിച്ചുവെന്ന് ജീവനക്കാർ ന്യൂസ്മിനുട്ടിനോട് വെളിപ്പെടുത്തി.ഒരു രാത്രി ഇൻഫോസിസ് കാമ്ബസില്‍ കഴിയാൻ അനുമതി ചോദിച്ചിട്ടും കമ്ബനി അനുവദിച്ചില്ലെന്ന് മറ്റൊരു ജീവനക്കാരി വെളിപ്പെടുത്തി. രാത്രി പോകാൻ വേറെ സ്ഥലമില്ലാത്തതിനാല്‍ കമ്ബനിയില്‍ കഴിയാൻ അനുവദിക്കുമോയെന്നാണ് ചോദിച്ചത്.
എന്നാല്‍, ആറ് മണിക്ക് ശേഷം ഒരു മിനിറ്റ് പോലും കമ്ബനിയില്‍ തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ഇൻഫോസിസിന്റെ നിലപാട്. അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഇൻഫോസിസ് ഇതുവരെ തയാറായിട്ടില്ല. നേരത്തെ ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തിയുടെ ജോലി സമയം സംബന്ധിച്ച പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നായിരുന്നു നാരായണമൂർത്തിയുടെ പ്രസ്താവന.
രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവില്‍ സംഘര്‍ഷം, ഒരാള്‍ അറസ്റ്റില്‍
കർണാടകയിലെ മൈസൂരുവില്‍ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷാവസ്ഥ. ഉദയഗിരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു പ്രശ്നങ്ങള്‍ ഉടലെടുത്തത്.ഇൻഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്,അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ മുസ്‌ലിം വിഭാഗത്തിൻ്റെ സൂചനകളോടെ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്.
ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. കല്ലേറില്‍ 10 പൊലീസുകാർക്ക് പരിക്കേല്‍ക്കുകയും പൊലീസ് സ്റ്റേഷൻ്റെ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. വിവാദ പോസ്റ്റിട്ട സുരേഷിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.