ബെംഗളൂരു : അഞ്ച് വർഷം മുമ്പ് കാണാതായ അമ്മയെ മംഗളൂരുവിൽ കണ്ടെത്തി. അസ്മ എന്ന യുവതിയെയാണ് കണ്ടെത്തിയത്. മുംബൈ താനെയിലെ മാംബ്രിലിൽ താമസക്കാരിയായ അസ്മ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പം വിദേശത്തായിരുന്നു.പിന്നീട് ദമ്പതികൾ മുംബൈ താനെയിലെ മാംബ്രിലിൽ താമസിച്ചു. കുറച്ച് നാളുകൾക്ക് ശേഷം മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അസ്മയെ 2019 മെയ് മാസത്തിൽ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.ഭർത്താവിൻറെ വീട്ടിൽ നിന്ന് മുംബൈയിലെ ബൈകലയിലുള്ള സ്വന്തം നാടിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവെയാണ് അസ്മയെ കാണാതായത്.പിന്നീട് വഴിതെറ്റി അസ്മ മംഗലാപുരത്തെത്തുകയായിരുന്നു.
മംഗലാപുരത്ത് പനമ്പൂർ ദേശീയപാതയിലൂടെ അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് നടന്നുപോവുകയായിരുന്ന അസ്മയെ വൈറ്റ് ഡൗസ് ഷെൽട്ടറിൻ്റെ സ്ഥാപക കണ്ടെത്തിയത്.അസ്മയെ രക്ഷപ്പെടുത്തി അവരുടെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു. പിന്നീട് അസ്മയുടെ കുടുംബാംഗങ്ങളെ കണ്ടെത്താൻ കൊറിൻ റസിന ഏറെ ശ്രമിച്ചു.എന്നാൽ, കുടുംബത്തിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. അടുത്തിടെ മുംബൈയിലെ ബൈക്കലയിലുള്ള തൻറെ വീട്ടുവിലാസമാണ് അസ്മ നൽകിയത്.
വിലാസത്തിൻ്റെ അടിസ്ഥാനത്തിൽ കോറിൻ റസ്കിന ബൈക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.ഇക്കാര്യം പൊലീസ് അസ്മയുടെ വീട്ടുകാരെ അറിയിച്ചു. ഉടൻ തന്നെ അസ്മയുടെ കുടുംബാംഗങ്ങൾ വൈറ്റ് ഡൗസ് സംഘടനയുമായി ബന്ധപ്പെട്ട് വിമാനത്തിൽ മംഗലാപുരത്തെത്തി. അഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട അമ്മയെ വീണ്ടും കണ്ട് മക്കൾ കണ്ണീർ പൊഴിച്ചു. കുടുംബാംഗങ്ങൾ അസ്മയെ കൂടെ കൂട്ടികൊണ്ടുപോയി.
മദ്യപിച്ച് വാഹനമോടിച്ച് കുടുങ്ങി, 6 ദിവസം സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കാൻ കോടതി ഉത്തരവ്
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവരോട് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ ആവശ്യപ്പെട്ട് കോടതി. 27ഓളം പേരോടാണ് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ തെലങ്കാനയിലെ പ്രാദേശിക കോടതി ഉത്തരവിട്ടത്.മഞ്ചേരിയല്‍ പൊലീസാണ് മദ്യപിച്ച് വാഹനം ഓടിച്ചവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വേറിട്ട ശിക്ഷ നിർദ്ദേശിച്ചത്. ഏഴ് ദിവസത്തേക്കാണ് ശിക്ഷ. മഞ്ചേരിയലിലെ സർക്കാർ മാതൃ ശിശു ആശുപത്രിയും ജനറല്‍ ആശുപത്രിയും ഇത്തരത്തില്‍ ശുചിയാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവംബർ 6നാണ് കോടതി ശിക്ഷ വിധിച്ചത്.
നവംബർ 7ന് ആശുപത്രി പരിസരം എത്തിയ യുവാക്കളടങ്ങുന്ന മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായവർ വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആശുപത്രിക്ക് ചുറ്റുമുള്ള പുല്ലും മാലിന്യവുമാണ് നീക്കം ചെയ്യുന്നത്. പിന്നാലെ തന്നെ ആശുപത്രിയുടെ ഭിത്തികളും ശുചിമുറി അടക്കമുള്ളവയും ഇവർ വൃത്തിയാക്കണം എന്നാണ് കോടതി വിശദമാക്കിയിട്ടുള്ളത്.അടുത്ത ആറ് ദിവസം ശിക്ഷ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ട്രാഫിക് പൊലീസിനോട് പിടിക്കപ്പെട്ടവർ ശിക്ഷ അനുഭവിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ഹൈദരബാദിലെ മഞ്ചേരിയല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാൻ വിവിധ രീതിയിലുള്ള അവബോധ പ്രവർത്തനങ്ങള്‍ നടത്തിയതിന് ശേഷവും കാര്യമായ ഫലമില്ലെന്ന നിരീക്ഷണത്തിലാണ് തീരുമാനം.