ഡോക്ടർ നിർദേശിച്ച ഉറക്ക ഗുളികകള്‍ വാങ്ങുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളുടെ വെബ്സൈറ്റ് സന്ദർശിച്ച 62 കാരിയുടെ 77 ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തു.മരുന്നുകള്‍ ഓണ്‍ലൈൻ ആയി വാങ്ങിയതിന് ശേഷം നിയമവിരുദ്ധമായ മരുന്നുകള്‍ വാങ്ങിയെന്ന് ആരോപിച്ച് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കണം എന്ന് പറഞ്ഞ് ആദ്യം മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് മറ്റൊരാള്‍ ഈ പണം തിരികെ ലഭിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ബന്ധപ്പെടുകയും.
20,000 രൂപ തിരികെ നല്‍കി വിശ്വാസം ആർജിക്കുകയുമായിരുന്നു.പിന്നീട് നിരപരാധിത്വം തെളിയിക്കാമെന്ന് പറഞ്ഞ് നല്ലവാനായി അഭിനയിച്ച് ആള്‍ ഉള്‍പ്പെട നാല് പേർ വീഡിയോ കാള്‍ ചെയ്യുകയും. അവരെ വിശ്വസിച്ച സ്ത്രീ അവർ പറയുന്ന കാര്യങ്ങള്‍ ചെയ്ത് അറിയാതെ നെറ്റ് ബാങ്കിംഗ് ആക്‌സസ് നല്‍കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്കൗണ്ട് കാലിയായി.ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. നഷ്ടമായ തുകയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മാത്രമേ തിരികെ ലഭിച്ചിട്ടുള്ളൂ. പണം നിരവധി അക്കൗണ്ടുകള്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് പൊലീസ് പരിശോധിച്ച് വരുകയാണ്.