അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി.കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്.അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്ബറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും ബാസമ്മ വ്യക്തമാക്കി.
ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവതിയുടെ ഇരുകയ്യിലെയും വിരലുകള്‍ ചിന്നിച്ചിതറുകയായിരുന്നു.
ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ആദ്യം ഡ്രൈയര്‍ താന്‍ വാങ്ങിയതാണെന്ന് ശശികല സമ്മതിച്ചിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തതോടെ കൊറിയര്‍ തന്റേതല്ലെന്നും താന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നുമായി ശശികലയുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂസര്‍ മാനുവലില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വിഷചിലന്തികളേയും പഴുതാരകളേയും ഉറുമ്ബുകളേയും ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവ് പിടിയില്‍
വിഷചിലന്തികളേയും പഴുതാരകളേയും ഉറുമ്ബുകളേയും ദേഹത്ത് ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ദക്ഷിണ കൊറിയൻ സ്വദേശി അറസ്റ്റില്‍.സംരക്ഷിത വിഭാഗത്തില്‍ പെട്ട ജീവികളെയാണ് ഇയാള്‍ കടത്താൻ ശ്രമിച്ചത്. ജോർജ് ഷാവേസ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 320 വിഷചിലന്തികള്‍, 110 പഴുതാരകള്‍, 9 ഉറുമ്ബുകള്‍ തുടങ്ങിയവയെ പ്രത്യേക പാക്കറ്റിനുള്ളിലാക്കിയ ശേഷം ദേഹത്ത് പലയിടങ്ങളിലായി ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
എന്നാല്‍ വയറ് പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കണ്ട് സംശയം തോന്നി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജീവികളെ കണ്ടെത്തിയത്. കോടിക്കണക്കിന് ഡോളറാണ് ഇത്തരത്തില്‍ ജീവികളെ കടത്തുന്നത് വഴി ഇവർക്ക് ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജീവികളെ കണ്ടെത്തിയതിന് പിന്നാലെ പെറു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ജീവികളെ നിലവില്‍ സുരക്ഷിത ഇടത്തേക്ക് മാറ്റിയിരിക്കുകയാണ്. 2021ല്‍ കൊളംബിയയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 232 ചിലന്തികള്‍, 67 പാറ്റകള്‍ എന്നിവയെ പെട്ടിയിലാക്കി കടത്താൻ ശ്രമിച്ചയാളാണ് അന്ന് അറസ്റ്റിലായത്.