ബംഗളൂരു: ബംഗളൂരുവിലെ ആശുപത്രിയില്‍ ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗികളുടെ സ്വര്‍ണം കവര്‍ന്നു. വിവേക് നഗറിലെ സെന്‍റ് ഫിലോമിന ആശുപത്രിയിലാണ് സംഭവം.ഡോക്ടറെ പോലെ വേഷം ധരിച്ചെത്തിയ യുവതി രോഗികളെ പരിശോധിക്കാനെന്ന വ്യാജേന വാര്‍ഡിലെത്തുകയും സ്വര്‍ണം കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.വാര്‍ഡിലെത്തിയ യുവതി 72കാരിയായ സരസ് എന്ന രോഗിയുടെ അടുത്തെത്തി ഡോകടറാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
അടുത്തുണ്ടായിരുന്ന മകനോട് രോഗിയെ പരിശോധിക്കണമെന്നും പുറത്തുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. പത്ത് മിനിറ്റു കഴിഞ്ഞ് പുറത്തേക്ക് വന്ന ഇവര്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനെ അറിയിച്ചു.പിന്നാലെ നേഴ്സ് പരിശോധിക്കാനെത്തിയപ്പോള്‍ സംശയം തോന്നിയ മകന്‍ ഡോക്ടറെക്കുറിച്ചന്വേഷിച്ചപ്പോഴാണ് വന്നത് യഥാര്‍ഥ ഡോക്ടറല്ലെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് സരസയുടെ സ്വര്‍ണ മോതിരവും മാലയും മോഷ്ടിക്കപ്പെട്ടതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.ആശുപത്രിയിലെ മറ്റൊരു രോഗിയുടേയും സ്വര്‍ണമാല സമാനരീതിയില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
എനിഡെസ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു, താനെ സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
താനെ: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി മഹാരാഷ്ട്രയിലെ താനെ സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു നമ്ബറില്‍ നിന്ന് കോള്‍ വരികയും വിളിച്ചയാള്‍ AnyDesk ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം നെറ്റ് ബാങ്കിങ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഐ.പി.സി സെക്ഷന്‍ 420 ഉം ഐ.ടി ആക്ടും പ്രകാരം അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.