Home തിരഞ്ഞെടുത്ത വാർത്തകൾ മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

by admin

ഇംഫാൽ: മണിപ്പുരിൽ കലാപത്തിനിടെകൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. പരുക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20കാരിയാണ് മരണത്തിന് കീഴടങ്ങിയത്.2023 മെയ് മാസത്തിൽ ഇംഫാലിലാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മെയ്തി തീവ്രവിഭാഗത്തിൽപെട്ട നാല് പേരുടെ സംഘമാണ് കുന്നിൻമുകളിലേയ്ക്ക് പെൺകുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേയ്ക്ക് എത്തിയത്.പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മാനസികാഘാതത്തിൽ നിന്ന് മോചിതയായിരുന്നില്ല.

ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരുക്കേറ്റിരുന്നു പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പോലീസിൽ പരാതി നൽകാനായത്. 2023 ജൂലൈ 22ന് കേസ് സിബിഐക്ക് കൈമാറി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തിൽ യുവതിക്ക് നീതി കിട്ടിയിരുന്നില്ല. രണ്ട് വർഷത്തിലേറെയായിട്ടും കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.

You may also like

error: Content is protected !!
Join Our WhatsApp Group