ബംഗളൂരു : ഓണ്‍ലൈൻ ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതി മഡിവാള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിഹാല്‍ ഹുസൈൻ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാർച്ച് മാസത്തിലാണ് നിഹാല്‍ ഹുസൈൻ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.
കുറച്ചു നാളുകള്‍ക്കു ശേഷം കൂടുതല്‍ അടുത്തതോടെ നിയാല്‍ യുവതിയെ ഒരു പാർട്ടിക്ക് എന്നുപറഞ്ഞു ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇത് വിശ്വസിച്ച് അവിടെ എത്തിയ യുവതിയെ ജ്യൂസില്‍ മദ്യം കലർത്തി ബലാത്‌സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പിന്നീട് ഗര് ഭിണിയായ എന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് ഗര് ഭച്ഛിദ്രം നടത്തി. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനു മർദിച്ചക്കുകയും ചെയ്തു- യുവതി പരാതിയില്‍ പറയുന്നു.അതേസമയം , കഴിഞ്ഞ വർഷവും ഇതേ യുവതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചതായി മറ്റൊരു യുവാവിനെതിരെ മഡിവാള്‍ പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗ പരാതി നല്‍കിയിരുന്നു. നിലവില്‍ പോലീസ് എല്ലാ തലങ്ങളിലും അന്വേഷണം നടത്തിവരികയാണ്.