Home Featured ആറ് വര്‍ഷത്തെ പ്രണയം, ബന്ധം അവസാനിച്ചതോടെ ബലാത്സംഗ കേസ് കൊടുത്ത് യുവതി; നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി കോടതി

ആറ് വര്‍ഷത്തെ പ്രണയം, ബന്ധം അവസാനിച്ചതോടെ ബലാത്സംഗ കേസ് കൊടുത്ത് യുവതി; നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി കോടതി

by admin

ബെംഗളൂരു: പ്രണയത്തിലായ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രണയബന്ധം അവസാനിപ്പിച്ചാല്‍ ബലാത്സംഗം ആകില്ലെന്ന് ഹൈക്കോടതി.

ആറുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചതോടെ യുവതി നല്‍കിയ ബലാത്സംഗ പരാതി തള്ളമെന്നാവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നിയമത്തിന്റെ ദുരുപയോഗമായി കോടതി യുവതിയുടെ പരാതിയെ നിരീക്ഷിച്ചത്.

ഹര്‍ജിക്കാരന്റെ പരാതി അംഗീകരിച്ച കോടതി യുവതിയുടെ പരാതി തള്ളുകയും ചെയ്തു.വഞ്ചന, ബലാത്സംഗം എന്നീ വകുപ്പുകള്‍ ആയിരുന്നു യുവാവിനെതിരെ ചുമത്തിയത്. ആറ് വര്‍ഷം നീണ്ട ബന്ധത്തിനൊടുവിലാണ് യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി എത്തിയത്.

2018ലാണ് ഇവര്‍ വേര്‍പിരിയുന്നത്. 2018 ജൂലൈ 3നാണ് യുവതി യുവാവിനെതിരെ പീഡന പരാതിയുമായി എത്തിയത്. ആറ് വര്‍ഷം നീണ്ട ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നുവെന്നും ലൈംഗിക ബന്ധം ബലാത്സംഗം ആയിരുന്നില്ലെന്നുമാണ് യുവാവ് കോടതിയില്‍ വിശദമാക്കിയത്.

തനിക്ക് നേരിട്ട അപമാനത്തിനും പീഡനത്തിനും 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് നല്‍കിയതോടെയാണ് യുവാവ് കോടതിയില്‍ അഭയം തേടിയത്. ഇതോടെ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നായി യുവതിയുടെ വാദം.

ഇത് വഞ്ചനയാണെന്നുമായിരുന്നു യുവതിയുടെ അഭിഭാഷകന്‍ വിശദമാക്കിയത്. ഇത്തരം സംഭവങ്ങളില്‍ ഐപിസി 375 ന് കീഴിലുള്ള വിചാരണ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group