ന്യൂഡല്‍ഹി: മെട്രോ ട്രെയിനിൻറെ വാതിലുകള്‍ക്കിടയില്‍ വസ്ത്രം കുടുങ്ങിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഡല്‍ഹി സ്വദേശിയായ റീന (35) എന്ന യുവതിയാണ് ഇന്ദര്‍ലോക് സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് മെട്രോ ട്രെയിനില്‍ അപകടം നടന്നത്. വാതിലുകള്‍ അടയുന്നതിനിടെ വസ്ത്രത്തിന്റെ ഒരു ഭാഗം കുടുങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങഇയതോടെ യുവതി മെട്രോയുടെ അടിയില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ റീനയെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച ഇൻദര്‍ലോക് മെട്രോ സ്റ്റേഷനില്‍ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രങ്ങള്‍ ട്രെയിനില്‍ കുടുങ്ങി അപകടം സംഭവിച്ചതായും പരിക്കേറ്റ യുവതി ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതായും ഡല്‍ഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ അനുജ് ദയാല്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പടിഞ്ഞാറൻ ഡല്‍ഹിയിലെ നംഗ്ലോയില്‍ നിന്ന് മോഹൻ നഗറിലേക്ക് പോകുമ്ബോഴാണ് യുവതി അപകടത്തില്‍ പെട്ടതെന്ന് ബന്ധുവായ വിക്കി പറഞ്ഞു. ഏഴു വര്‍ഷം മുൻപാണ് റീനയുടെ ഭര്‍ത്താവ് മരിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്.