ബംഗളൂരു: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു (Death). ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.ബംഗളൂരു (Bengaluru) ബയപ്പനഹള്ളി സ്വദേശിനിയായ 35കാരിയാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ (Heart Attack) തുടര്‍ന്ന് മരിച്ചത്.വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം എന്തുകൊണ്ട്?
ഒരു വ്യക്തി അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ജിമ്മില്‍ വ്യായാമം ചെയ്യുമ്ബോഴോ അതിന് ശേഷമോ ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ജിമ്മില്‍ ഒരു ട്രെഡ്മില്‍ വ്യായാമമോ, ഓട്ടം പോലെയുള്ള കഠിനമായ വ്യായാമം, പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു, കഠിനമായ വ്യായാമം ചെയ്യുമ്ബോള്‍ ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് കാരണമാകുന്ന നിയന്ത്രണാതീതമായ ആര്‍റിത്മിയ എന്ന ആരോഗ്യപ്രശ്നമാണ് ഇതിന് കാരണം.
സാധാരണഗതിയില്‍ പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൊറോണറി ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുന്നു, എന്നാല്‍ ഊര്‍ജസ്വലമായ കഠിന വ്യായാമ പ്രവര്‍ത്തനം, പെട്ടെന്നുള്ള ഹൃദയാഘാതം, ഹൃദയാഘാത സാധ്യതയുള്ളവരില്‍ തീവ്രമായ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നിവയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.മല്ലേസ്‌പ്ലേയയിലെ ചലഞ്ച് ഹെല്‍ത്ത് ക്ലബില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ജിഎം പാളയ സ്വദേശി വിനയ വിറ്റല്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മാരകമായ ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംബഴത്തില്‍ ബയപ്പനഹള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.- DHRM | പ്രഭാതസവാരിക്കിടെ വയോധികനെ വെട്ടിക്കൊന്ന സംഭവം: DHRM പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടുപബ്ലിക് സ്‌പോട്ട് എന്ന യൂട്യൂബ് ചാനല്‍ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളില്‍ സ്‌ക്വാട്ട് റാക്കിന് സമീപം യുവതി കുഴഞ്ഞു വീഴുന്നത് കാണുന്നുണ്ട്. ജിമ്മില്‍ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് അംഗങ്ങളും ചേര്‍ന്ന് വിനയയെ ഉടന്‍ തന്നെ സി വി രാമന്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍, ഡോക്‌ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വിനയയുടെ മരണം സംഭവിച്ചിരുന്നു.- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരില്‍ ഊരുവിലക്കിയ നര്‍ത്തകിയെ അഹിന്ദുവായതിനാല്‍ ക്ഷേത്രപരിപാടിയില്‍ നിന്നൊഴിവാക്കിമംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയില്‍ ബാക്ക്ഗ്രൗണ്ട് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു വിനയയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജിഎം പാളയയിലെ വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവര്‍ എന്നും രാവിലെ ജിമ്മില്‍ പോകുമായിരുന്നു.
വിനയയുടെ മരണവാര്‍ത്ത അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. വിനയ രാവിലെ ജിമ്മിലേക്ക് പോകുമ്ബോള്‍ കണ്ടിരുന്നുവെന്നും, എന്നാല്‍ അല്‍പ്പസമയത്തിനകം മരണ വാര്‍ത്തയാണ് തന്നെ തേടിയെത്തിയതെന്നും വീട്ടുടമസ്ഥയായ ജയമ്മ പറഞ്ഞു.