റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്.മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തില്‍ മൂന്നുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്.മരത്തടികള്‍ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്.
മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉള്‍പ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മെസഞ്ചറില്‍ നമ്ബരും മെസേജും വന്നു, യുവതിയുടെ ഫോണിലേക്ക് എത്തിയത് 150ഓളം നഗ്ന വിഡിയോയും അശ്ലീല ചിത്രങ്ങളും
വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച യുവാവ് പിടിയില്‍ . ഏനാത്ത് സ്വദേശിയായ 40കാരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്.വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായാണ് രാത്രി 1215ന് 150ഓളം അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ ഇത് കാണുന്നത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
സന്ദേശങ്ങള്‍ വന്ന നമ്ബരിലേക്ക് വിളിച്ചു. തനിക്ക് മെസഞ്ചറില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്ബരും മെസേജും ആരോ അയച്ചു തന്നെന്നും അതിലാണ് ഈ നമ്ബരിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചതെന്നുമാണ് യുവാവ് മറുപടി നല്‍കിയത്. തുടർന്ന് ഫോണ്‍ കട്ടാക്കുകയും ചെയ്തെന്ന് വീട്ടമ്മ ഏനാത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണ്‍ നമ്ബർ യുവാവിന് ആരാണ് അയച്ചുകൊടുത്തത് എന്നതിനെ കുറിച്ച് അറിയില്ലെന്നും പരാതിയിലുണ്ട്..ബി.എൻ.എസിലെയും ഐ. ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പൊലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കുകയും, യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.