Home Featured ബെംഗളൂരു : കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് സ്ത്രീ മരിച്ചു

ബെംഗളൂരു : കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് സ്ത്രീ മരിച്ചു

by admin

ബംഗളൂരുവില്‍ കനത്ത മഴയില്‍ മതില്‍ തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്.മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ബംഗളൂരു നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.പ്രധാനപ്പെട്ട റോഡുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു.

ബെംഗളൂരുവിലെ പല അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസപ്പെട്ടിരുന്നു. താഴ്ന്ന പ്രദേശങ്ങളിലുള്‍പ്പടെ വീടുകളില്‍ വെള്ളം ഇരച്ചു കയറി.പുലർച്ചെ അഞ്ച് മണി മുതല്‍ രണ്ട് മണി വരെ പെയ്ത കനത്ത മഴയില്‍ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. അതേസമയം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

പൊലീസിന്റെ മിടുക്ക്! ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ച പ്രതി പിടിയിലായത് മംഗളൂരില്‍ നിന്ന്

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.മംഗളൂരു സ്വദേശി നൂമാൻ (31) ആണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.ഉപ്പള ടൗണിലെ വൈറ്റ് മാർട്ട് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിന്റെ പൂട്ട് തകർത്താണ് ഇയാള്‍ അകത്ത് കടന്നത്. തുടർന്ന് ഉപകരണങ്ങള്‍, റാക്കുകള്‍, പൈപ്പുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ ഒരു പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍, മോഷ്ടിച്ച സാധനങ്ങള്‍ മംഗളൂരിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി.

കടയുടമ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേഷ്, സിവില്‍ പോലീസ് ഓഫീസർമാരായ രാജേഷ് കുമാർ, സജിത്ത്, വിജിൻ, രഘു, വന്ദന, പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടിയതിനെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യുക. പോലീസിൻ്റെ ഈ മിടുക്കിനെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group