ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ കോർപ്പറേഷൻ്റെ(ബിഎംടിസി) ബസ് നിയന്ത്രണംവിട്ട് റോഡരികിലെ തട്ടുകടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് സാരമായി പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. സുമ (25)ആണ് മരിച്ചത്. ബെംഗളൂരുവിലെ പീനിയ സെക്കൻഡ് സ്റ്റേജിൽ വെള്ളിയാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം.തട്ടുകടയിലേക്ക് ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിക്കൊണ്ടിരുന്ന സമയമായിരുന്നു.
മജസ്റ്റിക്കിൽനിന്ന് പീനിയയിലേക്ക് പോകുകയായിരുന്ന കെഎ 51 എകെ 4170 നമ്പർ ബസാണ് അപകടത്തിൽപെട്ടത്. അപകടസമയം ബസ് ഓടിച്ചത് കണ്ടക്ടർ രമേഷ് ആയിരുന്നെന്ന് പീനിയ ട്രാഫിക് പോലീസ് പറഞ്ഞു.ബസ് റോഡിൽ നിർത്തിയശേഷം ഡ്രൈവർ അല്പസമയം വിശ്രമിക്കാനായി സീറ്റിൽനിന്നും എഴുന്നേറ്റതായിരുന്നു. ഈ സമയം ബസ് റോഡരികിലേക്ക് നീക്കിയിടാനായി കണ്ടക്ടർ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ബസിൻ്റെ നിയന്ത്രണം വിടുകയായിരുന്നു
കൊലപാതക ശ്രമം, ഇന്ത്യൻ സൂപ്പര്‍ താരത്തിന്റെ മുൻഭാര്യ വീണ്ടും വിവാദത്തില്‍
ഇന്ത്യൻ ക്രിക്കറ്ററിന്റെ മുൻ ഭാര്യ ഹസിൻ ജഹാൻ വീണ്ടും വിവാദത്തില്‍. അയല്‍ക്കാരിയുമായുള്ള വസ്തു തർക്കത്തില്‍ ഏർപ്പെട്ടതിനാണ് ഹസിൻ ജഹാനിക്കെതിരെ പരാതി ഉയർന്നത്.ക്രിക്കറ്റർ മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയാണ് ഇവർ. ആക്രമണം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ഹസിനെതിരെയും ആർഷിക്കെതിരെയും അയല്‍വാസി ഡാലിയ ഖാത്തൂണ്‍ പരാതി നല്‍കി.ഹസിന്റെ ആദ്യ ഭർത്താവിലുള്ള മകളാണ് ആർഷി.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സൂരി പട്ടണത്തിലെ ഒരു വസ്തുവിനെ ചൊല്ലിയാണ് തമ്മില്‍ തർക്കമുണ്ടായത്. തർക്കം ആക്രമണത്തിലേക്ക് വഴിമാറിയതോടെ ഹസിനും ആർഷിക്കുമെതിരെ അയല്‍വാസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മകള്‍ ആർഷിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത വസ്തുവില്‍ ജഹാൻ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡാലിയ ഇത് ചോദ്യം ചെയ്തതാണ് കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ഹസിനും ഡാലിയയും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദത്തിന് തിരികൊളുത്തിയത്. ഹസിനും ആർഷിയും ചേർന്ന് തന്നെ ആക്രമിച്ചതായും തലയ്ക്ക് പരിക്കേറ്റതായും ഡാലിയ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ജീവനാംശത്തെച്ചൊല്ലി മുഹമ്മദ് ഷമിയുമായി ഹസിൻ നടത്തുന്ന നിയമപോരാട്ടത്തിനിടയിലാണ് പുതിയ വിവാദം. കല്‍ക്കട്ട ഹൈക്കോടതി അടുത്തിടെ ഹസിനും മകള്‍ ഐറയ്ക്കും പ്രതിമാസം നാല് ലക്ഷം രൂപ നല്‍കാൻ ഷമിയോട് ഉത്തരവിട്ടിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും മകള്‍ക്ക് 80,000 രൂപ വീതവും നല്‍കണമെന്ന് ഉത്തരവിട്ട ജില്ലാ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹസിൻ ജഹാൻ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. സംഭവത്തില്‍ ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.