നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടർന്ന് മാണ്ഡ്യയില്‍ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. കിക്കേരി ഗ്രാമത്തിലെ കൃഷി വകുപ്പ് ഓഫീസ് ജീവനക്കാരിയായ കാവ്യ(26)യാണ് ആത്മഹത്യ ചെയ്തത്.രണ്ടാഴ്ച മുൻപ് ഹാസൻ സ്വദേശിയായ യുവാവുമായി കാവ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, വരന്റെ കുടുംബം ഒരു ആഴ്ച മുൻപ് വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ കാവ്യ വെള്ളിയാഴ്ച രാവിലെ വിഷം കഴിക്കുകയായിരുന്നു.സഹപ്രവർത്തകർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ കിക്കേരി പോലീസ് കേസെടുത്തു.
വിദ്യാര്‍ഥി ആത്മഹത്യ ; സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥി ആത്മഹത്യകള്‍ പരിശോധിക്കുന്നതിന് സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫിസർമാരെ നിയമിക്കും.വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തെ (എൻ.ടി.എഫ്) സഹായിക്കുന്നതിനാണ് നോഡല്‍ ഓഫിസർമാരെ നിയമിക്കുന്നത്. സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും നോഡല്‍ ഓഫിസർമാർ എൻ.ടി.എഫുമായി പങ്കിടണം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിലാണ് റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ 12 അംഗ പ്രത്യേക ദൗത്യസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്. രോഹിത് വെമുല, പായല്‍ തദ്‌വി എന്നിവരുടെ ആത്മഹത്യയെ തുടർന്ന് മാതാപിതാക്കള്‍ സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്, വിവേചനം, അക്കാദമിക് സമ്മർദം, വിദ്യാർഥികളുടെ മേലുള്ള സാമ്ബത്തിക ഭാരം തുടങ്ങി വിവിധ തലത്തിലുള്ള പരിശോധനയാണ് എൻ.ടി.എഫ് നടത്തുന്നത്.
ഓള്‍ ഇന്ത്യ സർവേ ഓണ്‍ ഹയർ എജുക്കേഷന് (എ.ഐ.എസ്.എച്ച്.ഇ) കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സർവകലാശാലകള്‍, കോളജുകള്‍ എന്നിവ സെപ്റ്റംബർ 12നകം സർവേകള്‍ക്ക് വിശദമായ പ്രതികരണങ്ങള്‍ നല്‍കണമെന്ന് എൻ.ടി.എഫ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജുക്കേഷൻ, ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള റെഗുലേറ്ററി ബോഡികളോടും സർവേയില്‍ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.എൻ.ടി.എഫ് ആരംഭിച്ച വെബ്‌സൈറ്റ് വഴി 80,000ത്തിലധികം വിദ്യാർഥികള്‍, 10000 അധ്യാപകർ, 15,000 രക്ഷിതാക്കള്‍, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള മറ്റ് 8,000 പേരും സർവേകളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 700 ലധികം മാനസികാരോഗ്യ വിദഗ്ധരും സർവേയില്‍ പങ്കെടുത്തതായി എൻ.ടി.എഫ് വ്യക്തമാക്കി.