ബംഗളൂരു: രാവിലെ ഉണ്ടാക്കിയ സാമ്ബാർ വൈകീട്ട് വീണ്ടും കഴിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മയായ യുവതി ജീവനൊടുക്കി.ബംഗളൂരു നഗരപ്രാന്തത്തിന് സമീപം ദേവനഹള്ളിയില്‍ 38കാരിയായ നാഗരത്നയാണ് ആത്മഹത്യ ചെയ്തത്. നിസ്സാര കാര്യങ്ങളില്‍ അമിതമായി വേവലാതി അനുഭവപ്പെടുന്ന സ്വഭാവമുള്ളയാളാണ് തന്റെ ഭാര്യയെന്ന് നാഗരത്നയുടെ ഭർത്താവ് വെളിപ്പെടുത്തി.ടൈലറായി ജോലി ചെയ്യുന്ന നാഗരത്ന രാവിലെ ഭക്ഷണം കഴിച്ച ശേഷം ജോലിക്ക് പോയതായിരുന്നു.
വൈകീട്ട് തിരിച്ചുവന്ന ശേഷവും അതേ ഭക്ഷണം കഴിച്ചു. പിന്നീട് ഇതേ കുറിച്ച് ആലോചിച്ച് വിഷമിക്കാൻ തുടങ്ങി. പകരം വേറെ ഭക്ഷണം വാങ്ങിച്ചുകഴിക്കാമെന്ന് ഭർത്താവ് ആശ്വസിപ്പിച്ചെങ്കിലും നാഗരത്ന സമ്മതിച്ചില്ല.രാത്രി 8.30ഓടെ കുളിമുറിയില്‍ കയറി വാതിലടച്ച നാഗരത്നയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതുകൊണ്ട് ഭർത്താവ് ബലം പ്രയോഗിച്ച് വാതില്‍തുറന്നപ്പോള്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്ബതികള്‍ക്ക് രണ്ടു മക്കളുണ്ട്. വിശ്വനാഥപുര പൊലീസ് കേസെടുത്തു. മരണത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.
കൂളറിനു മുന്നില്‍ വരന്റെ കൂട്ടുകാര്‍ ഇരുന്നു; പാടില്ലെന്ന് വധുവിന്റെ ആള്‍ക്കാര്‍, പിന്നെ കല്യാണവീട്ടില്‍ നടന്നത് പൊരിഞ്ഞ അടി –
വിവാഹ വീട്ടില്‍ വെച്ച കൂളറിനു മുന്നില്‍ വരന്റെ കൂടെ വന്നവർ ഇരുന്നതിനെ തുടർന്നുണ്ടായ തർക്കം കലാശിച്ചത് കൂട്ട അടിയില്‍.ഉത്തർ പ്രദേശിലെ ത്സാൻസിയിലെ നന്ദൻപുര പ്രദേശത്താണ് സംഭവം.വിവാഹ ദിവസം വധുവിന്റെ വീട്ടിലാണ് അനിഷ്ട സംഭവം നടന്നത്. മേയ് 28ന് നടന്ന ആവാസ് വികാസ് നിവാസിയായ സോനുവിെൻറയും ഗണേഷി റൈക്വാറിന്റെ മകള്‍ സപ്നയുടെയും വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സംഭവം. വധു വരൻമാർക്ക് മാത്രമായി ഒരുക്കിയതായിരുന്നു കൂളർ. അവടെ ഇരുന്ന വരന്റെ കൂട്ടുകാരോട് മാറണമെന്ന് വധുവിന്റെ വീട്ടിലെ അംഗങ്ങള്‍ പറഞ്ഞു.
വരന്റെ കൂട്ടുകാർ ആവശ്യം ചെവിക്കൊണ്ടില്ല. തുടർന്ന് തർക്കമായി. തർക്കം മൂത്തപ്പോള്‍ ഇരുകൂട്ടരും കസേരകള്‍ എടുത്തു പരസ്പരം ഏറു തുടങ്ങി. അലങ്കരിച്ച പാത്രങ്ങള്‍ വായുവില്‍ പറന്നു നടന്നു. സംഘർഷത്തില്‍ പങ്കുചേർന്ന ഏതാനും നാട്ടുകാരും വരന്റെ കൂട്ടുകാരെ ആക്രമിക്കാൻ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. അതിഥികള്‍ ഭക്ഷണം ഉപേക്ഷിച്ച് ഓടാൻ തുടങ്ങിയതോടെ പരിഭ്രാന്തി പരന്നു. പൊലീസ് എത്തിയപ്പോഴേക്കും സംഘർഷം ഒഴിഞ്ഞിരുന്നുവെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.നിരവധി പേർക്ക് പരിക്കേറ്റു. അന്വേഷണം നടന്നുവരികയാണെന്ന് സർക്കിള്‍ ഓഫിസർ രാംവീർ സിങ് പറഞ്ഞു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കസേര കൊണ്ട് ആക്രമിക്കുന്ന രംഗങ്ങള്‍ വിഡിയോയില്‍ കാണാം. സമാധാനപരമായി അവസാനിക്കേണ്ട കല്യാണം കുളമായതിന്റെ വിഷമത്തിലാണ് ദമ്ബതികള്‍.