ബെംഗളൂരു: നാലും ഒന്നും വയസ്സുള്ള മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കി. ബാഗലഗുണ്ടിൽ താമസിച്ചിരുന്ന വിജയലക്ഷ്മിയാണ് (35) മകൾ വൃന്ദ്രയെയും(നാല്) മകൻ ഭൂവനെയും(ഒന്ന്) കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്.
വിജയലക്ഷ്മിയുടെ ഭർത്താവ് രമേഷ് രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞതിനെത്തുടർന്നാണ് മക്കളെ കൊലപ്പെടുത്തി, വിജയലക്ഷ്മി ജീവനൊടുക്കിയതെന്നാണ് സംശയം. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതലന്വേഷണം നടത്തുന്നുണ്ട്.