ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആര്‍ കോഡ് കാണിച്ച് 52.24 ലക്ഷം തട്ടിയ യുവതി പിടിയില്‍. അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ തിരുവാരൂര്‍ സ്വദേശി എം.സൗമ്യയാണു (24) പിടിയിലായത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആര്‍ കോഡ് കാണിച്ച് 52.24 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ആശുപത്രി ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത യുവതിയെ റിമാന്‍ഡ് ചെയ്തു. പല ബില്ലുകളും റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇന്റേണല്‍ ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അണ്ണാനഗറില്‍ ഫെര്‍ട്ടിലിറ്റി ഹോസ്പിറ്റല്‍ നടത്തുന്ന ഡോ.ബി.മൈഥിലി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മുതല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചില രോഗികളുടെ വിവരങ്ങള്‍ റജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു കണ്ടെത്തി. 2022 ഫെബ്രുവരി മുതല്‍ സൗമ്യ പണം തട്ടുന്നതായും തെളിഞ്ഞു.
ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് കവര്‍ച്ചയും ബലാത്സംഗവും: പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ പാലത്തില്‍ നിന്ന് ചാടി കാലൊടിഞ്ഞ പ്രതിയെ പിടികൂടി
ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് കവര്‍ച്ചയും ബലാത്സംഗവും പതിവാക്കിയ പ്രതി പിടിയില്‍.പൊലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലത്തില്‍ നിന്ന് ചാടി ഇയാളുടെ കാലൊടിഞ്ഞു.തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ജില്ലയിലെ കല്ലാലിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണം നടത്തി വന്നയാളെയാണ് പിടികൂടിയത്.
കീലപ്പൂങ്കുടി സ്വദേശിയായ രാജ്കുമാര്‍ എന്ന 33 കാരനായ പ്രതി കന്നുകാലികളെ മേയ്ക്കുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയോ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.നവംബര്‍ മൂന്നിന് ഒരു യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നെന്ന പരാതി ഉള്‍പ്പെടെ ഒന്നിലധികം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംശയാസ്പദമായ വനമേഖലയില്‍ തിരച്ചില്‍ നടത്താന്‍ പ്രാദേശിക യുവാക്കള്‍ക്കൊപ്പം ഒരു സംഘം രൂപീകരിച്ച് പൊലീസ് പരിശോധന നടത്തി. രാജ്കുമാറിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിന്തുടര്‍ന്നു,ഇതിനിടെ പ്രതി പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു, തുടര്‍ന്ന് കാല്‍ ഒടിയുകയായിരുന്നു. പോലീസ് ഇയാളെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്