Home Featured ബെംഗളൂരു : സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വനിതായാത്രക്കാർ ഹൈക്കൊടിതിയിൽ

ബെംഗളൂരു : സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വനിതായാത്രക്കാർ ഹൈക്കൊടിതിയിൽ

by admin

ബെംഗളൂരു : സംസ്ഥാനത്ത് ബൈക്ക്ടാക്സികൾക്ക് പ്രവർത്തിക്കാൻ അനുമതിനൽകണമെന്നാവശ്യപ്പെട്ട് വനിതായാത്രക്കാർ ഹൈക്കോടതിയെ സമീപിച്ചു.ബൈക്ക് ടാക്സ്‌സി നിരോധനത്തിനെതിരേ ഒല, റാപ്പിഡോ തുടങ്ങിയ കമ്പനികൾ സമർപ്പിച്ച ഹർജിയിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം യാത്രക്കാർ കോടതിയിൽ അപേക്ഷനൽകിയത്.

ബൈക്ക് ടാക്‌സി സുരക്ഷിതമാണെന്ന് ഇവർ കോടതിയിൽപ്പറഞ്ഞു.ബൈക്ക് ടാക്സി വനിതകൾക്ക് സുരക്ഷിതമല്ലെന്ന് സർക്കാർ വാദിക്കുമ്പോഴാണ് യാത്രക്കാരികൾ ഇതിനെതിരേ രംഗത്തുവന്നിരിക്കുന്നത്.എന്നാൽ, ബൈക്ക് ടാക്‌സിക്ക് അനുമതി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴും സർക്കാരിന്റെ നിലപാട്. ഇത് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലംബോര്‍ഗിനിയുടെ ടയര്‍ പൊട്ടി തീഗോളമായി മാറി; ജോട്ടയുടെ മരണം വിവാഹം കഴിഞ്ഞ് പത്താം നാള്‍

പോര്‍ച്ചുഗല്‍ ഫുട്ബാള്‍ ടീമിന്റേയും ഇംഗ്‌ളീഷ് ക്‌ളബ് ലിവര്‍പൂളിന്റേയും സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയും സഹോദരനും സ്‌പെയ്‌നില്‍ നടന്ന കാറപകടത്തില്‍ മരിച്ചു .28 വയസേ ഉണ്ടായിരുന്നുള്ളൂ ജോട്ടയ്ക്ക്.സഹോദരന്‍ ആന്ദ്രെയും ഫുട്ബാള്‍ താരമായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ഇവര്‍ സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാര്‍ അപകടത്തില്‍പെട്ട് കത്തിയമരുകയായിരുന്നു.ഇക്കഴിഞ്ഞ യുവേഫ നേഷന്‍സ് ലീഗില്‍ കിരീടം നേടിയ പോര്‍ച്ചുഗീസ് ടീമിലും ഇംഗ്‌ളീഷ് പ്രിമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ ടീമിലും ജോട്ട കളിച്ചിരുന്നു.

മേയ് 25ന് പ്രിമിയര്‍ ലീഗ് സീസണിലെ അവസാനമത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ലിവര്‍പൂളിന്റെ കുപ്പായത്തില്‍ അവസാനമത്സരം കളിച്ചത്. ഏപ്രില്‍ മൂന്നിന് എവര്‍ട്ടനെതിരെയാണ് ലിവര്‍പൂളിനായി അവസാന ഗോള്‍ നേടിയത്. ജൂണ്‍ ഒന്‍പതിന് സ്‌പെയ്‌നിന് എതിരായ നേഷന്‍സ് ലീഗ് ഫൈനലിലാണ് അവസാനമായി പോര്‍ച്ചുഗലിന്റെ കുപ്പായമണിഞ്ഞത്.1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി.

അടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 182 മത്സരങ്ങളില്‍ നിന്നായി 65 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019ല്‍ പോര്‍ച്ചുഗലിന്റെ കുപ്പായത്തില്‍ അരങ്ങേറിയ താരം 49 മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.

You may also like

error: Content is protected !!
Join Our WhatsApp Group