Home Featured ഭർത്താവിന് ഓഫിസിൽ മറ്റൊരു സ്ത്രീയുമായി ബന്ധം; ഓഫിസിലെത്തി ചെരിപ്പ് കൊണ്ടടിച്ച് ഭാര്യയുടെ പ്രതികാരം

ഭർത്താവിന് ഓഫിസിൽ മറ്റൊരു സ്ത്രീയുമായി ബന്ധം; ഓഫിസിലെത്തി ചെരിപ്പ് കൊണ്ടടിച്ച് ഭാര്യയുടെ പ്രതികാരം

by admin

പട്ന: ഭർത്താവിന് ഓഫിസിലെ സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ചെരിപ്പുകൊണ്ടടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. ഭാര്യ എൻജിനീയറായ ഭർത്താവിനെ ചെരിപ്പിനടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഓഫിസിലെത്തിയാണ് യുവതി ഭർത്താവിനെ തല്ലിയത്. ഭർത്താവിന് ജോലിസ്ഥലത്ത്  വനിതാ ജീവനക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഭർത്താവ് ജോലി ചെയ്യുന്ന ഓഫിസിലേക്ക് കയറിയ യുവതി, ഭർത്താവിന് നേരെ ചെരിപ്പ് എറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് അടിക്കുന്നതും വീഡിയോയിൽ കാണാം.

ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി ആരോപിക്കുന്നു. യുവതിയുടെ ഭർത്താവ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷം മുതൽ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുന്നതിനാൽ താൻ വിഷമത്തിലാണെന്നും  ഭർത്താവ് തനിക്കും കുട്ടികൾക്കും ചെലവിനുള്ള പണം നൽകുന്നില്ലെന്നും യുവതി പറഞ്ഞു. അവിഹിത ബന്ധത്തിനായി ഭർത്താവ് പണമെല്ലാം ധൂർത്തടിച്ച് കളയുകയാണെന്നും താനും മക്കളും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും യുവതി ആരോപിച്ചു. കുട്ടികളും പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തി. 

You may also like

error: Content is protected !!
Join Our WhatsApp Group