ബംഗളൂരു: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ച ബസ് ഡ്രൈവറെ യുവതി ചെരുപ്പൂരി തല്ലി. ബംഗളൂരുവില്‍ സർജാപൂർ റോഡിലെ കൈകോന്ദ്രഹള്ളിയിലാണ് സംഭവം.ഡ്രൈവർ അതാഹർ ഹുസൈന്റെ പരാതിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ കാവ്യ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.സംഭവം ഇങ്ങനെ: കൈകോന്ദ്രഹള്ളിയില്‍ ഉള്‍പ്പെടെ ബംഗളൂരുവിലെ മിക്ക കേന്ദ്രങ്ങളിലും ഒട്ടുമിക്കദിവസങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്കാണ്. സംഭവദിവസവും കടുത്ത ബ്ലോക്കായിരുന്നു.
ടിൻ ഫാക്ടറിയില്‍ നിന്ന് ഇലക്‌ട്രോണിക്സ് സിറ്റിയിലേക്കുള്ള ബസിലാണ് അന്ന് രാവിലെ കാവ്യ കയറിയത്. കൈകോന്ദ്രഹള്ളിയിലേക്ക് ടിക്കറ്റെടുത്ത കാവ്യ തന്റെ ഓഫീസിന് മുന്നില്‍ ബസ് നിറുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം കടുത്ത ട്രാഫിക് ബ്ലോക്കായിരുന്നു. ഓഫീസിനുമുന്നില്‍ ബസ് നിറുത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ മാത്രം ബസ് നിറുത്തിയാല്‍ മതിയെന്ന് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തു.പൊലീസുകാർ പറഞ്ഞ കാര്യം കാവ്യയോട് പറഞ്ഞശേഷം ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ തനിക്ക് ഓഫീസിനുമുന്നില്‍ തന്നെ ഇറങ്ങണമെന്ന് അവർ വാശിപിടിച്ചു.
ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കവെ താനൊരു സ്ത്രീയാണെന്നും പറഞ്ഞത് അനുസരിക്കണമെന്നും ആവശ്യപ്പെട്ട് കാവ്യ ബഹളംവച്ചു. ഇതിനുശേഷമാണ് ഡ്രൈറെ ചെരുപ്പൂരി തല്ലിയത്. പിന്നീട് ഇവർ ബസില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് ഡ്രൈവർ പൊലീസില്‍ പരാതി നല്‍കിയത്.
ആളുകള്‍ക്ക് കുറച്ച് മാത്രമേ സമ്ബാദിക്കാനാകുന്നുള്ളൂ, പക്ഷേ എനിക്ക് ലക്ഷങ്ങള്‍ വരുമാനമുണ്ട്’; യുവതിയുടെ സാലറി അറിഞ്ഞതും ഏവരും അമ്ബരന്നു
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ട്. ചിലർ ഫുഡ് ചലഞ്ചുമായി എത്താറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ റോഡിലൂടെ നടക്കുന്നവരുടെ സാലറിയോ മറ്റ് പേഴ്സണല്‍ കാര്യങ്ങളോ ചോദിച്ച് വീഡിയോ ചെയ്യാറുണ്ട്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവ മാദ്ധ്യമങ്ങളില്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.ഒരാള്‍ സാലറിയെപ്പറ്റി ചോദിച്ചതിന് യുവതി നല്‍കിയ കൗതുകകരമായ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രതിമാസം ‘0.1 ലക്ഷം’ വരുമാനം ലഭിക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ മറുപടി.പെട്ടെന്നുകേള്‍ക്കുമ്ബോള്‍ ഇത്രയും വരുമാനമോ എന്ന് അത്ഭുതം തോന്നാം.
ചിലർക്ക് അസൂയയും തോന്നിയേക്കാം. എന്നാല്‍ യുവതിയുടെ വാക്കുകള്‍ ശ്രദ്ധിച്ചവർക്ക് കാര്യം മനസിലാകും. 0.1 ലക്ഷം രൂപ എന്നത് 10,000 രൂപയാണ്.’ഇന്ന്, സമ്ബദ്‌വ്യവസ്ഥ അനുസരിച്ച്, ആളുകള്‍ക്ക് വളരെ കുറച്ച് മാത്രമേ സമ്ബാദിക്കാനാകുന്നുള്ളൂ. മറ്റുള്ളവരെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ എനിക്ക് നല്ല വരുമാനം ലഭിക്കുന്നു.
ലക്ഷക്കണക്കിന് സമ്ബാദിക്കാനാകുന്നു’ എന്നായിരുന്നു യുവതി പറഞ്ഞത്. എത്രയാണെന്ന് ചോദിച്ചപ്പോള്‍ ‘0.1 ലക്ഷം’ രൂപയെന്ന് അവർ മറുപടിയും നല്‍കി. എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല.വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പലരും ആ സ്ത്രീയുടെ ആത്മവിശ്വാസത്തെയും സത്യസന്ധതയെയും പ്രശംസിച്ചു. മറ്റുള്ളവരാകട്ടെ വരികള്‍ക്കിടയില്‍ നർമം ഒളിപ്പിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.