കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബില്‍ പോക്സോ കേസില്‍ യുവതി അറസ്റ്റില്‍. പുളിമ്ബറമ്ബ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്.പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
എന്തൊക്കെ കാണണം! വൈറലാകാന്‍ കാറിനുള്ളില്‍ കയറി ശേഷം മണ്ണിട്ട് മൂടി യുവാവ്, വിമര്‍ശിച്ച് നെറ്റീസണ്‍സ്
സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി എന്ത് അഭ്യാസ പ്രകടനത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്.ഇത്തരത്തിലള്ള പ്രവണതകള്‍ പലപ്പോഴും ആളുകളെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ചെയ്ത ഒരു കാര്യമാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മെഴ്‌സിഡസ് കാറില്‍ തന്നെ ജീവനോടെ മണ്ണില്‍ മൂടുന്ന വീഡിയോയാണ് യുവാവ് ചിത്രീകരിച്ചത്. 100 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്.
@chebotarev_evgeny എന്ന യൂസറാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള അപകടകരമായ ഒരുപാട് കാര്യങ്ങള്‍ ഇയാള്‍ ചെയ്യാറുണ്ട്. അതിന്റെ വീഡിയോകളും തന്റെ ഫോളോവേഴ്‌സിന് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വീഡിയോയില്‍ യുവാവ് കാറില്‍ വരുന്നതും കാര്‍ ഒരു കുഴിയിലേക്ക് ഇറക്കി വയ്ക്കുന്നതും കാണാം. പിന്നീട് ആ കുഴി മണ്ണിട്ട് മൂടുന്നതാണ് കാണുന്നത്. ചുറ്റും നിന്ന് ആളുകള്‍ ആ കാറിന് മുകളിലേക്ക് മണ്ണ് ഇടുകയാണ്. ഒരു ജെസിബി പോലും മണ്ണ് ഇടുന്നതിനായി ഉണ്ട്. ഒടുവില്‍ പൂര്‍ണമായും കാറിനെ മണ്ണിട്ട് മൂടുന്നു. പിന്നീട് കാറിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കാണുന്നത്. യുവാവിന് പരിഭ്രമമോ ആരോഗ്യപ്രശ്‌നങ്ങളോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. ഒരു വൈന്‍ ബോട്ടില്‍ പോലും അയാള്‍ ഇത് ആഘോഷിക്കുന്നതിനായി എടുക്കുന്നത് കാണാം.
ഏതായാലും നെറ്റിസണ്‍സിന് ഇതത്ര പിടിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. നിരവധി പേരാണ് വീഡിയോയ്ക്ക് അത്തരത്തിലുള്ള കമന്റുകള്‍ നല്‍കിയിരിക്കുന്നത്. എന്ത് കാര്യത്തിനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍, യുവാവ് ഇത് ഇതിലൊന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല. കാരണം ഇതിന് മുമ്ബും ഇത്തരത്തിലുള്ള അപകടകരമായിട്ടുള്ള അനേകം അനേകം കാര്യങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്.