മദ്യപാനികളായ ഭര്‍ത്താക്കന്മാകുടെ പീഡനത്തില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി.യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം.ഭര്‍ത്താക്കന്മാരുടെ മദ്യപാനശീലങ്ങളില്‍ മടുത്ത രണ്ട് സ്ത്രീകളും ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം ബന്ധപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. വിവാഹിതരാകുന്നതിന് മുമ്ബ് ആറ് വര്‍ഷത്തോളം അവര്‍ പരസ്പരം ബന്ധം പുലര്‍ത്തി. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നു.
ക്ഷേത്രത്തില്‍ ഗുഞ്ച വരന്റെ വേഷം ധരിച്ച് കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു.ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചു. തുടര്‍ന്ന് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ദമ്ബതികളായി ഗോരഖ്പൂരില്‍ ജീവിക്കാന്‍ തീരുമാനിച്ചെന്നും ഇരുവരും പറഞ്ഞു.
ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം; സ്പോര്‍ട്സ് കാര്‍ ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം, സംഭവിച്ചതെന്ത്
ടാറ്റു ചെയ്യുന്നതിനിടയില്‍ ഉണ്ടായ ഹൃദയസ്തംഭനം നിമിത്തം പ്രമുഖ ബ്രസീലിയന്‍ സ്പോര്‍ട്സ് കാര്‍ ഇന്‍ഫ്ളുവന്‍സര്‍ റിക്കാര്‍ഡോ ഗോഡോ അന്തരിച്ചു.ചൊവ്വാഴ്ച 12 മണിയോടെയായിരുന്നു അന്ത്യം. ആരാധകര്‍ ഏറെയുള്ള സ്പോര്‍ട്സ് കാര്‍ ഇന്‍ഫ്ളുവന്‍സറായിരുന്നു റിക്കാര്‍ഡോ. ആഡംബര കാറുകളുടെ വില്‍പന അടക്കമുള്ള ബിസിനസും ഇദ്ദേഹം നടത്തിയിരുന്നു.ബ്രസീലിലെ റീവിറ്റലൈറ്റ് ഡേ എന്ന സ്വകാര്യ ആശുപത്രിയിലായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ ഇദ്ദേഹം ടാറ്റു ചെയ്യാന്‍ പോയത്. പ്രൊസീജിയറിന് മുന്നോടിയായി അദ്ദേഹത്തിന് ജനറല്‍ അനസ്ത്യേഷ്യ നല്‍കിയിരുന്നു.
അനസ്തെറ്റിക് ഇന്‍ഡക്ഷന്‍, ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥ, ഹൃദയസ്തംഭനം എന്നീ കാരണങ്ങളാണ് റിക്കാര്‍ഡോയെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി രേഖകളില്‍ പറയുന്നുണ്ട്. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗവും മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ടാറ്റു ചെയ്യുന്നതിന് മുന്‍പായി അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും എന്നാല്‍ അതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും റിക്കാര്‍ഡോയുടെ കുടുംബം പറഞ്ഞു.