Home Featured മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ല; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ല; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

by admin

എല്‍പിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച്‌ ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ.

രണ്ട് മാസം പിന്നിടുമ്ബോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കില്‍ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.

ആധാർ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യില്‍ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്ബറും. രണ്ട് മാസമായി ഇന്ധന കമ്ബനികള്‍ മസ്റ്ററിംഗ് നടപടികള്‍ തുടങ്ങിയിട്ട്. എന്നാല്‍ കിട്ടിയത് തണുപ്പൻ പ്രതികരണം.

എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച്‌ പോയതോ കിടപ്പ് രോഗിയോ എങ്കില്‍ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.

ഇനി നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ ഇന്ധന വിതരണ കമ്ബനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്ബനികളുടെ മൊബൈല്‍ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യണം. നടപടികള്‍ ഓകെ എങ്കില്‍ മൊബൈലിലേക്ക് മെസേജ് എത്തും. ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കില്‍ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്ബനികളില്‍ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന പല ആനുകൂല്യങ്ങളും,സബ്സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചർച്ചയും സജീവമായി ഉയരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group