വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച 24 കാരി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സിമാര്‍വാഡ ഗ്രാമത്തിലാണ് സംഭവം .പ്രദേശവാസിയായ സരിതകുമാരിയാണ് അറസ്റ്റിലായത്. യുവാവിന്റെ മുഖത്ത് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 23 കാരനായ ധര്‍മേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ടാക്‌സി ഡ്രൈവറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും അയല്‍ക്കാരായിരുന്നു. അഞ്ചു വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പിരിഞ്ഞതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രദേശവാസികള്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്നു യുവതി പൊലീസിന് മൊഴി നല്‍കി.
ഫ്ലിപ്‌കാര്‍ട്ടില്‍ ഐ ഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തു, ദിവസങ്ങള്‍ക്കിപ്പുറം കിട്ടിയ പൊതി തുറന്ന കസ്റ്റമര്‍ അമ്ബരന്നു
ന്യൂഡല്‍ഹി: ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാത്തവര്‍ ഇന്ന് വളരെ ചുരുക്കമായിരിക്കും. ചിലപ്പോഴെങ്കിലും ഓര്‍ഡര്‍ ചെയ്‌ത സാധനങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും കൈയില്‍ കിട്ടിയവരുമുണ്ടാകും. അത്തരത്തില്‍ വ്ളോഗറായ വിദുര്‍ സിരോഹിയ്ക്ക് പറ്റിയ ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
ഐഫോണ്‍ 15 ആണ് യുവാവ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കിട്ടിയതാകട്ടെ ഒരു പിയേഴ്സ് സോപ്പും. നവംബര്‍ പതിനാറിനാണ് ഫ്ലിപ്കാര്‍ട്ടിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തത്. തൊട്ടടുത്ത ദിവസം ഡെലിവറി ചെയ്യുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ഡെലിവറി നവംബര്‍ പതിനെട്ടിലേക്ക് നീട്ടി. കസ്റ്റമര്‍ ആ ദിവസം സ്ഥലത്തില്ലായിരുന്നു. അതിനാല്‍ നവംബര്‍ 22നേക്ക് ഷെഡ്യൂള്‍ ചെയ്തു.
നവംബര്‍ ഇരുപത്തിയഞ്ച് ആയിട്ടും ഫോണ്‍ കിട്ടാതായതോടെ ഫ്ലിപ്കാര്‍ട്ടില്‍ പരാതി നല്‍കി. ഒടുവില്‍ തൊട്ടടുത്ത ദിവസം ഡെലിവറി ബോയ് എത്തി. പാക്കറ്റ് തുറന്നുനോക്കിയതോടെയാണ് അബദ്ധം പറ്റിയെന്ന് മനസിലായത്. bhookajaat എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. തന്റെ പ്രശ്നത്തിന് ഇതുവരെ ഫ്ലിപ്‌കാര്‍ട്ട് പരിഹാരം കണ്ടിട്ടില്ലെന്നും വിദുര്‍ സിരോഹി ആരോപിക്കുന്നു. ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് സാധനം വാങ്ങിയതിലൂടെ നിരാശയാണ് ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.