Home Featured വൈസ്‌മെൻ ഇന്റർനാഷണൽ ബാംഗ്ലൂർ സൗജന്യ സ്കൂൾ ആരംഭിച്ചു

വൈസ്‌മെൻ ഇന്റർനാഷണൽ ബാംഗ്ലൂർ സൗജന്യ സ്കൂൾ ആരംഭിച്ചു

by admin

ബെംഗളൂരു: വൈസ്‌മെൻ ഇന്റർനാഷണൽ ബാംഗ്ലൂർ ഡിസ്ട്രിക്ട്-2, ഡ്രീം ഇന്ത്യ നെറ്റ്‌വർക്കും സംയുക്തമായി കഡുഗൊണ്ടനഹള്ളി കുശാൽനഗറിൽ ഗാർഡീനിയ പ്രീ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

ആദ്യവർഷം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 75 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയവ നൽകും. ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ് ഉദ്ഘാടനംചെയ്തു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർമാരായ ഫാ. എഡ്വേർഡ് തോമസ്, ബിജു വർഗീസ്, കെ.പി.സി.സി. അംഗം സി.ഇ. രംഗസ്വാമി, മുൻ കോർപ്പറേറ്റർ വില്യം, ക്രിസ്റ്റി അബ്രഹാം, ജേക്കബ് ചാക്കോ, സിസ്റ്റർ അസുന്ധ, ജെയിംസ് അമ്പാട്ട് എന്നിവർ പങ്കെടുത്തു. മിഷൻ എജ്യുക്കേഷൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായിട്ടാണ് വൈസ്‌മെൻ ഇന്റർനാഷണൽ ബാംഗ്ലൂർ ഈ സംരംഭം തുടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group