ബെംഗളൂരു: വിസ്ഡം ബെംഗളൂരു ആർ.ടി. നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “വിജ്ഞാനവേദി” ഇന്ന് (ഡിസംബർ 14, 2025 ഞായർ) വൈകുന്നേരം 4:30 ന് ആർ.ടി. നഗർ പോലീസ് സ്റ്റേഷന് പിന്നിലുള്ള മന്നത്ത് ടെറസ് ഹാളിൽ നടക്കും. പ്രമുഖ വാഗ്മികളായ അഷ്കർ ഇബ്രാഹിം ഒറ്റപ്പാലം, ഫിറോസ് സ്വലാഹി എന്നിവർ പരിപാടിയിൽ പ്രഭാഷണം നടത്തും. സ്ത്രീകൾക്കായി പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9844760261 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്