ബെംഗളൂരു: ഗതാഗതക്കുരുക്കില്‍നിന്ന് ഐടി നഗരത്തിന് ശാപമോക്ഷം നേടിക്കൊടുക്കുമെന്ന് അവകാശവാദവുമായി കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന തുരങ്കപാത ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉയര്‍ത്തുന്നു. വലിയതുക മുടക്കി നടപ്പാക്കുന്ന പദ്ധതി തിരക്കുകുറയ്ക്കാന്‍ വലിയതോതില്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിലവിലെ റോഡുകള്‍ക്ക് വീതികൂട്ടാന്‍ സാധിക്കാത്തതിനാല്‍ തുരങ്കപാത തന്നെയാണ് അഭികാമ്യമെന്നും വീശദീകരിക്കുന്നു. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങളും ചെലവുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.എതിര്‍പ്പ് ശക്തമാണെങ്കിലും പദ്ധതിനടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകയാണ് ഹെബ്ബാളില്‍നിന്ന് സില്‍ക്ക്ബോര്‍ഡ് വരെയുള്ള 16.6 കിലോമീറ്റര്‍ തുരങ്കപാത പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അദാനി ഗ്രൂപ്പ് അടക്കമുള്ളവരാണ് ഇതില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. 17,780 കോടിരൂപയാണ് മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജനുവരി ഒന്നിന് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.