എട്ടാം ശമ്ബള കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ശമ്ബളത്തില്‍ വലിയ വര്‍ധനവ് വരുമെന്നാണ് ഇതുവരെയുള്ള വിവരം.ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഇക്കാര്യത്തില്‍ പ്രധാനം. വിപണി നിലവാരം, പണപ്പെരുപ്പം, സര്‍ക്കാരിന്റെ സാമ്ബത്തിക ഭദ്രത എന്നിവ പരിശോധിച്ചാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ കണക്കാക്കുക.നിലവിലുള്ള ശമ്ബളത്തില്‍ നിന്ന് 80 മുതല്‍ 157 ശതമാനം വരെ വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് വിവരങ്ങള്‍. എട്ടാം ശമ്ബള കമ്മീഷന്റെ പ്രഖ്യാപനം കഴിഞ്ഞ ജനുവരിയിലാണുണ്ടായത്. രണ്ടാഴ്ച മുമ്ബ് കമ്മീഷന്റെ പരിഗണാ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തിനികം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അതോടെ പുതിയ ശമ്ബളം ലഭിക്കുന്നതിലേക്ക് എത്തും.50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 70 ലക്ഷത്തോളം വരുന്ന പെന്‍ഷര്‍ക്കാര്‍ക്കും സുപ്രധാനമാണ് എട്ടാം ശമ്ബള കമ്മീഷന്‍. ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്ന ശമ്ബള വര്‍ധനവും പെന്‍ഷന്‍ വര്‍ധനവും തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും കമ്മീഷന്‍. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, 2027 മുതലാകും പുതിയ ശമ്ബളം ലഭിക്കുക എന്നാണ് കരുതുന്നത്. മുന്‍കാലങ്ങളില്‍ ശമ്ബള കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കാനുമെല്ലാം എടുത്ത കാലം പരിഗണിക്കുമ്ബോള്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷം കഴിയും. എങ്കിലും മുന്‍കാല പ്രാബല്യം ലഭിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലോട്ടറിയാകും.ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.8 മുതല്‍ 3 വരെയാണ് കരുതപ്പെടുന്നത്. 1.8 കണക്കാക്കിയുള്ള ശമ്ബള വര്‍ധനവ് പരിശോധിച്ചാല്‍, നിലവിലുള്ള 18000 എന്ന അടിസ്ഥാന ശമ്ബളം 32400 ആയി ഉയരും. ലെവല്‍ 1 ജീവനക്കാരുടെ ശമ്ബളമാണിത്. അതേസമയം, ലെവല്‍ 2 ജീവനക്കാരുടെ ശമ്ബളം 19900 രൂപയില്‍ നിന്ന് 35820 ആയി ഉയരും. ലെവല്‍ 3 ജീവനക്കാരുടെ ശമ്ബളം 21700 രൂപയില്‍ നിന്ന് 39060 രൂപയായും ഉയരും. അതായത്, മികച്ച വര്‍ധനവ് ഏറ്റവും കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടറില്‍ തന്നെ രേഖപ്പെടുത്തും.അതേസമയം, ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.46 ആണെങ്കില്‍ ലെവല്‍ 1 ജീവനക്കാരുടെ ശമ്ബളം 44280 രൂപയായി ഉയരും. ലെവല്‍ 2 ജീവനക്കാരുടെ ശമ്ബളം 48954 രൂപയായും വര്‍ധിക്കും. ലെവല്‍ 3 ജീവനക്കാരുടേത് 53382 രൂപയിലേക്കും എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്ബളത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആണെങ്കില്‍ മൂന്ന് ലെവലിലുള്ള ജീവനക്കാരുടെ ശമ്ബളം യഥാക്രമം 46260, 51143, 55769 എന്നിവയായി ഉയരും.