ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശ മൃഗങ്ങളുടെ കള്ളക്കടത്ത് വർധിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ 3350 സ്ലൈഡർ ആമകള്‍, 22 നീല ഇഗ്വാനകള്‍, രണ്ട് ആഫ്രിക്കൻ സ്പേർഡ് ആമകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിദേശ മൃഗങ്ങളെ പിടികൂടി.തായ് എയർവേസ് വിമാനത്തില്‍ തായ്‌ലൻഡില്‍ നിന്ന് എത്തിയ ബാലസുബ്രഹ്മണ്യൻ ഷണ്‍മുഖം, വിജയരാഘവൻ ധനപാല്‍, അരുണ്‍കുമാർ നാരായണസ്വാമി എന്നിവരില്‍നിന്നാണ് ഇവ പിടികൂടിയത്.
വിദേശ വന്യജീവികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. മലേഷ്യയില്‍നിന്ന് കടത്തുകയായിരുന്ന 3000 ആമകളെ യാത്രക്കാരായ ഗോപിനാഥ് മണിവേളൻ, സുധാകർ ഗോവിന്ദസ്വാമി എന്നിവരില്‍നിന്ന് കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു.ചോക്ലറ്റ് പെട്ടികളില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു ആമകളെ കണ്ടെടുത്തത്. കഴിഞ്ഞ രണ്ട് മാസങ്ങളായി വന്യജീവി കള്ളക്കടത്ത് വർധിച്ചതായും അതേസമയം, ചെന്നൈ വിമാനത്താവളത്തില്‍ വന്യജീവി കള്ളക്കടത്ത് കുറഞ്ഞതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അഫാന് കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ കാലതാമസമെടുത്താലും രോഗമുക്തി നേടാമെന്ന് ഡോക്‌ടര്‍മാര്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നിലയില്‍ പുരോഗതി.ഇന്നലെ രാത്രി വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഓക്സിജൻ സഹായം നല്‍കുന്നുണ്ട്. പേര് വിളിക്കുമ്ബോള്‍ കണ്ണു തുറക്കുകയും വശങ്ങളിലേക്ക് നോക്കാൻ പറയുമ്ബോള്‍ കണ്ണ് കൃത്യമായി അനക്കുകയും ഉള്‍പ്പെടെ ചെയ്‌തതിന് പിന്നാലെയാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. എന്നാല്‍ അപകടനില പൂർണമായി തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ട്. രക്തയോട്ടം കുറഞ്ഞതിനാല്‍ തലച്ചോറില്‍ സാരമായ ക്ഷതങ്ങളുണ്ട്.
ക്രമമായ ഇടവേളകളില്‍ എം.ആർ.ഐ സ്‌കാൻ ഉള്‍പ്പെടെ നടത്തി തലച്ചോറിലെ സ്ഥിതി വിലയിരുത്തുന്നു. ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധ,ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അതിജീവിക്കുന്നത് അനുസരിച്ചായിരിക്കും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുന്നത്.തലച്ചോറില്‍ സാരമായ പ്രശ്നങ്ങളുണ്ടായതിനാല്‍ ഏറെക്കാലം കിടപ്പുരോഗിയായി തുടരേണ്ടിവരും. പ്രായം കുറവായതിനാല്‍ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ കാലതാമസമെടുത്താലും രോഗമുക്തി നേടാനാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ഞായറാഴ്ചയാണ് പൂജപ്പുര സെൻട്രല്‍ ജയിലിലെ ടോയ്‌ലെറ്റില്‍ അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ടിവി കാണാൻ സെല്ലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. അലക്കിയിട്ടിരുന്ന മുണ്ട് മറ്റാരും കാണാതെ കൈക്കലാക്കി ടോയ്‌ലെറ്റിന്റെ ജനലില്‍ കെട്ടിതൂങ്ങുകയായിരുന്നു. ശരീരഭാരമുള്ളതിനാല്‍ കരുക്ക് പെട്ടെന്ന് മുറുകിയാണ് ഗുരുതരാവസ്ഥയിലായത്.