Home Featured ഭർത്താവിന്റെ ദീർഘായുസിനായി വ്രതം നോറ്റു, പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി

ഭർത്താവിന്റെ ദീർഘായുസിനായി വ്രതം നോറ്റു, പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി

by admin

ഭർത്താവിന്റെ ദീർഘായുസിനായി കർവാ ചോത്ത് വ്രതം നോറ്റ ഭാര്യ മണിക്കൂറുകൾക്കുശേഷം ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കൗശംബി ജില്ലയിൽ ഞായറാഴ്‌ചയാണ് സംഭവം.ഭർത്താവിന്റെ ദീർഘായുസിനും സുരക്ഷയ്ക്കുമായി ഭാര്യ പകൽ മുഴുവൻ ആഹാരം കഴിക്കാതെ വ്രതം നോക്കുന്ന ചടങ്ങാണ് കർവാ ചോത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ആചരിക്കുന്നത്.കൗശംബി ജില്ലയിൽ ലാൽ ബഹദൂർ ശാസ്ത്രി നഗർ പ്രദേശത്താണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ശൈലേഷ് (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശൈലേഷിന്റെ ഭാര്യ സവിത അറസ്റ്റിലായി.

ശൈലേഷിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.കർവാ ചോത്ത് വ്രതം മുറിച്ചതിന് പിന്നാലെ ശൈലേഷും സവിതയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ശൈലേഷിന്റെ ഭക്ഷണത്തിൽ സവിത വിഷം കല‌ർത്തിയതായി ശൈലേഷിന്റെ സഹോദരൻ പറയുന്നു. തൊട്ടുപിന്നാലെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

സവിത വിഷം നൽകിയതായി ശൈലേഷ് വെളിപ്പെടുത്തുന്ന വീഡിയോ ആശുപത്രിയിൽവച്ച് റെക്കാഡ് ചെയ്തിരുന്നു.കുടുംബത്തിന്റെ പരാതിയിൽ സവിതക്കെതിരെ കേസെടുത്ത പൊലീസ് തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവിൽ കഴിയവേയാണ് സവിതയെ പൊലീസ് പിടികൂടിയത്. ശൈലേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

മുന്‍കൂട്ടി റിസര്‍വേഷന്‍; സമയപരിധി റെയില്‍വെ കുത്തനെ വെട്ടിച്ചുരുക്കി

ട്രെയിനുകളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്യാനുള്ള സമയപരിധി റെയില്‍വെ കുത്തനെ വെട്ടിച്ചുരുക്കി.ഇനി മുന്‍കൂര്‍ റിസര്‍വേഷന്‍ 60 ദിവസം മുമ്ബ് മാത്രമേയുള്ളൂ. നിലവില്‍ 120 ദിവസം മുമ്ബ് റിസര്‍വേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നു. ഈ പരിധിയാണ് പകുതിയായി ചുരുക്കുന്നത്. നവംബര്‍ ഒന്നു മുതലാണ് പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക.അതേസമയം ഈ മാസം 31 വരെ റിസര്‍വ് ചെയ്യുമ്ബോള്‍ 120 ദിവസം തന്നെ ലഭിക്കും.

എന്നാല്‍ 60 ദിവസം കഴിഞ്ഞുള്ള റദ്ദാക്കല്‍ അനുവദിക്കും. താജ്, ഗോമതി തുടങ്ങിയ ചില പകല്‍ സമയ എക്സ്പ്രസ് ട്രെയിനുകളില്‍ 120 ദിവസം മുമ്ബ് തന്നെ റിസര്‍വേഷന്‍ അനുവദിക്കും. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയിലും മാറ്റം വരുത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group