Home Featured ബെംഗളൂരു: സാമ്ബാറിന് രുചിയില്ല’; ദമ്ബതികള്‍ക്കിടയില്‍ വഴക്ക് മൂര്‍ച്ഛിച്ചു, പിന്നാലെ ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: സാമ്ബാറിന് രുചിയില്ല’; ദമ്ബതികള്‍ക്കിടയില്‍ വഴക്ക് മൂര്‍ച്ഛിച്ചു, പിന്നാലെ ഭാര്യ ജീവനൊടുക്കി

by admin

കർണാടകയില്‍ ഭർത്താവ് സാമ്ബാറിനെ വിമർശിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. നഗരത്നയെ (38) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കറിക്ക് രുചിയില്ലെന്ന് ഭർത്താവ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. തർക്കത്തെ തുടർന്ന് ഭാര്യ മുറിക്കുളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം.ഭർത്താവുമായി വഴക്കിട്ട നഗരത്ന മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനല്‍ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ നഗരത്നയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ചു യുവതിയുടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു. സാമ്ബത്തിക പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ സഹോദരനും അമ്മയും ആരോപിച്ചു.ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും, നഗരത്നയെ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇവരുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

വിശ്വനാഥപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. സാമ്ബാറിനെച്ചൊല്ലിയുള്ള വഴക്കു മാത്രമേ നടന്നുള്ളൂ എന്നാണ് നഗരത്നയുടെ ഭർത്താവും കുട്ടികളും പൊലീസിന് നല്‍കിയ മൊഴി. തങ്ങളുടെ ജീവിതത്തില്‍ മറ്റ് പ്രശ്നങ്ങള്‍ നിലനിന്നിരുന്നില്ലെന്നാണ് ഭർത്താവ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group