ബംഗളുരു: ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന ലോറി ഉടമ സ്വാമി (45) ആണ് ജീവനൊടുക്കിയത്.സംഭവത്തില്‍ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.രണ്ട് വർഷം മുൻപാണ് സ്വാമിയുടെ ഭാര്യ ബാംഗ്ലൂർ സർവകലാശാലയില്‍ ജോലിയില്‍ ചേർന്നത്. എന്നാല്‍ അവിടെത്തെ സർവകലാശാല രജിസ്ട്രാറായിരുന്ന മൈലാരപ്പയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് മരണപ്പെട്ട സ്വാമിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ മൈലാരപ്പയുടെ ഭാര്യ വീട്ടിലെത്തി വഴക്കിടുകയും ചെയ്തിരുന്നു.
എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാൻ സ്വാമിയുടെ ഭാര്യ പവിത്ര തയ്യാറായില്ല. ഇതില്‍ മനംനൊന്താണ് സ്വാമി ആത്മഹത്യ ചെയ്തതെന്നാണ് സൂചന.2005-06 ലായിരുന്നു സോമശേഖർ പവിത്രയെ വിവാഹം കഴിച്ചത്. പി.യു.സി ബിരുദധാരിയായ പവിത്രയെ സ്വാമി കോളേജില്‍ ചേർന്ന് ബി.കോം പഠിച്ചു. പിന്നീട് കരാർ അടിസ്ഥാനത്തില്‍ പവിത്ര ബംഗളൂരുവിലെ സർവ്വകലാശാലയില്‍ ജോലിയും വാങ്ങി നല്‍കിയിരുന്നു.
സ്കൂളില്‍വെച്ച് മദ്യപിക്കുന്നത് വിദ്യാര്‍ത്ഥികള്‍ കണ്ടു; പ്രിൻസിപ്പല്‍ ജീവനൊടുക്കി
സ്കൂളില്‍വെച്ച് മദ്യപിച്ചത് പിടിച്ചതോടെ സ്വയം ജീവനൊടുക്കി സ്കൂള്‍ പ്രിൻസിപ്പല്‍. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ഗ്രാമത്തിലാണ് സംഭവം.അധ്യാപകൻ സ്കൂളില്‍വെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികള്‍ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു ആത്മഹത്യ. തലേ ദിവസം ഇയാള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോള്‍ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്.
ചിലർ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു അധ്യാപകൻ. പിറ്റേ ദിവസം രാവിലെ ലോഹ താലൂക്കിലെ മലക്കോളി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപമാനം ഭയന്ന് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്.