ഭർത്താവ് വളർത്തുപൂച്ചയെ തന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്നുവെന്ന് ഭാര്യയുടെ പരാതിയിലുള്ള അന്വേഷണങ്ങൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഭർത്താവ് വളർത്തുപൂച്ചയെ തന്നേക്കാൾ കൂടുതൽ പരിപാലിക്കുന്നു എന്നായിരുന്നു ഭാര്യയുടെ പരാതി. ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഇത്തരം നിസാര കേസുകൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഭർത്താവിനും കുടുംത്തിനും എതിരെയായിരുന്നു യുവതിയുടെ പരാതി. ആരോപണത്തിന്റെ കാതൽ ഭർത്താവിന്റെ വീട്ടിൽ വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട വഴക്കാണ്. ഭാര്യ ഇത് ചൂണ്ടിക്കാണിച്ചപ്പോഴെല്ലാം ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മർദിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ആക്ഷേപം. എന്നാൽ പൂച്ചയോടുള്ള സ്നേഹക്കൂടുതലാണ്. ഇതാണ് പരാതിയിൽ പറയുന്ന പ്രധാന ആരോപണം.
ഇത്തരത്തിലുള്ള പരാതി നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ഒരു കുറ്റകൃത്യം ശിക്ഷാർഹമാകുന്നതിന് ആവശ്യമായ തെളിവുകളൊന്നും കേസിൽ ഇല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. അതിനാൽ അടുത്ത വാദം കേൾക്കുന്ന തീയതി വരെ എല്ലാ അന്വേഷണങ്ങൾക്കും ഇടക്കാല സ്റ്റേ ഹൈക്കോടതി ഏർപ്പെടുത്തി.