Home Featured ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

by admin

ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍.ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് ബ്രഹ്‌മപുര പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുര്‍ അട്ടാര്‍ കോമ്ബൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്.

മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ മകന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് നാലുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിര്‍ദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേര്‍ന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.

നിയമം മാറണം, ഗ്രീഷ്മയെ സ്പോട്ടില്‍ തീര്‍ക്കണം’: എന്തിന് ജയിലിലിട്ട് തടി വയ്പ്പിക്കണമെന്ന് നടി പ്രിയങ്ക

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് എതിരെ നടി പ്രിയങ്ക. ഇവരെ ഒക്കെ സ്പോട്ടില്‍ കൊല്ലണമെന്നും എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു.ഷാരോണിന്‍റെ അമ്മ ഇപ്പോഴും ദുഃഖിതയല്ലേ എന്നും പ്രിയങ്ക പറയുന്നു. നിയമങ്ങള്‍ മാറണമെന്നും നടി പറഞ്ഞു.”ഗ്രീഷ്മയെ ഒക്കെ സ്പോട്ടില്‍ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച്‌ നീട്ടുന്നത്. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടി അവള്‍ തിരിച്ചുവരാനോ? സ്പോട്ടില്‍ ചെയ്യണം.

മൂന്ന് വയസായ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടില്‍ കൊല്ലണം. അല്ലാതെ അവരെ ജയിലില്‍ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കില്‍ അവരെ ഒക്കെ ആ സ്പോട്ടില്‍ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം”, എന്നാണ് പ്രിയങ്ക പറഞ്ഞത്.

ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വീഡീയോ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കയെ പ്രശംസിച്ച്‌ കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പ്രിയങ്ക പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.അടുത്തിടെ പുരുഷ കമ്മീഷന് പിന്തുണയുമായി പ്രിയങ്ക എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും പുരുഷന്മാർക്കൊപ്പം താന്‍ നില്‍ക്കുമെന്നും തന്നെക്കാള്‍ കുറച്ചു മുകളിലാണ് പുരുഷന്മാർക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പുരുഷന്മാർക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group