Home Featured ബംഗളൂരു : വിവാഹം കഴിഞ്ഞ് ആറ് മാസമാകാറായിട്ടും ഗര്‍ഭിണിയായില്ല, ഭര്‍ത്താവിന് വദ്ധ്യതയെന്ന് യുവതി, നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് കോടികള്‍

ബംഗളൂരു : വിവാഹം കഴിഞ്ഞ് ആറ് മാസമാകാറായിട്ടും ഗര്‍ഭിണിയായില്ല, ഭര്‍ത്താവിന് വദ്ധ്യതയെന്ന് യുവതി, നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടത് കോടികള്‍

by admin

ബംഗളൂരു: വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഗർഭിണിയാകാത്തതിനാല്‍ ഭർത്താവിന് വദ്ധ്യതയുണ്ടെന്നും പീഡിപ്പിച്ചെന്നും ആരോപിച്ച്‌ യുവതി.സംഭവം ഒടുവില്‍ പൊലീസ് കേസുവരെയായി. ബംഗളൂരുവിലാണ് സംഭവം. ഗോവിന്ദരാജ്‌നഗർ സ്വദേശിയായ 35കാരനായ യുവാവ് 29കാരിയായ യുവതിയെ വിവാഹം ചെയ്‌തത് ഈ വർഷം മേയ് 5നാണ്. ബംഗളൂരുവിലെ സപ്‌തഗിരി പാലസില്‍ ഒന്നിച്ച്‌ താമസിച്ചു. മൂന്ന് മാസത്തിന് ശേഷം തനിക്ക് വദ്ധ്യതയുണ്ടെന്ന് സംശയിച്ച ഭാര്യ തന്നോട് മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടെന്ന് യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വൈദ്യപരിശോധനയില്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്‌ടർമാർ പറഞ്ഞു. മാനസിക പിരിമുറുക്കമാകാം പ്രശ്‌നകാരണം എന്ന് ഡോക്‌ടർമാർ അറിയിച്ചതായും യുവാവ് പറയുന്നു. എന്നാല്‍ ഭാര്യ ഇത് വിശ്വസിക്കാതെ പ്രശ്‌നമുണ്ടാക്കുകയും തന്നില്‍നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് യുവാവിന്റെ പരാതിയിലുള്ളത്. രണ്ട് കോടി രൂപയാണ് ഇത്തരത്തില്‍ ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് ഗോവിന്ദരാജ്‌നഗറിലെ തന്റെ വീട്ടിലെത്തിയ ഭാര്യയുടെ ബന്ധുക്കള്‍ തന്നെയും കുടുംബത്തെയും അപമാനിച്ചെന്ന് യുവാവ് നല്‍കിയ പരാതിയിലുണ്ട്. തുടർന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചത്. ഗോവിന്ദരാജ്‌നഗർ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയ്‌ക്കും കുടുംബത്തിനുമെതിരെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ആക്രമിച്ചതിനുമാണ് കേസ്. യുവതിയ്ക്ക് രാഷ്‌ട്രീയപാർട്ടിയുമായി ബന്ധമുണ്ടെന്നും ഇതുപയോഗിച്ച്‌ ഉപദ്രവിക്കുകയാണെന്നും യുവാവ് ഇടയ്‌ക്ക് ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group