ന്യൂഡല്‍ഹി: ‘ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോയ്‌ക്കോട്ട് ഗാന ആപ്പ്’ എന്ന ഹാഷ്ടാഗുമായി ഒരു വിഭാഗം ഹിന്ദുത്വ വാദികൾ പ്രതിഷേധിച്ചു . വിദ്വേഷ പരത്തുന്ന ഗാനങ്ങള്‍ ഗാന ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
“ഗുസ്താഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ താന്‍ സേ ജുദാ” തുടങ്ങിയ ഗാനങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം .
ഇത്തരം ഗാനങ്ങള്‍ ഗാന ആപ്പ് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗാന ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ മ്യൂസീക് പ്ലാറ്റ്‌ഫോമുകള്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും, ഇന്ത്യാ വിരുദ്ധമാണെന്നും പ്രതിഷേധക്കാർ പേര്‍ ട്വീറ്റ് ചെയ്തു.