Home കർണാടക ബെംഗളൂരു വിമാനത്താവളത്തിലെ ടാക്സി നിയമം യാത്രക്കാരെ വലയ്ക്കുന്നത് എന്തുകൊണ്ട്? പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍

ബെംഗളൂരു വിമാനത്താവളത്തിലെ ടാക്സി നിയമം യാത്രക്കാരെ വലയ്ക്കുന്നത് എന്തുകൊണ്ട്? പ്രതിഷേധവുമായി ഡ്രൈവര്‍മാര്‍

by admin

ബെംഗളൂരു: ഇന്ത്യയിലെ പ്രധാന ഐടി നഗരങ്ങളില്‍ മുന്നിലാണ് ബെംഗളൂരു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങളാണ് നഗരത്തില്‍ തൊഴില്‍ തേടിയെത്തുകയും വിവിധ മേഖലകളില്‍ പ്രവർത്തിക്കുകയും ചെയ്യുന്നത്.അതിവേഗം വളരുന്ന നഗരമായതിനാല്‍ തന്നെ ഐടി കമ്ബനികളുടെ കടന്നുവരവ് ബെംഗളൂരുവില്‍ തൊഴില്‍ സാധ്യതകള്‍ ശക്തമാക്കുന്നുണ്ട്. ദക്ഷിണേന്ത്യം സംസ്ഥാനങ്ങളില്‍ നിന്ന് നഗരത്തിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗവും ബസ്, ട്രെയിൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്.ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് രൂക്ഷമാണ്. എന്നാല്‍ വിമാനത്താവളത്തില്‍ പുതിയതായി ഏർപ്പെടുത്തിയ ടാക്സി പിക്ക് – അപ്പ് നിർദേശം യാത്രക്കാർക്ക് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം ശക്തമാണ്. ടെർമിനല്‍ ഒന്നില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ പാർക്കിങ് സോണ്‍ 4-ലേക്ക് യാത്രക്കാർ ടാക്സി പിക്ക്-അപ്പിനായി പോകേണ്ടി വരുന്നത് യാത്രക്കാരെയും ടാക്സി ഡ്രൈവർമാരെയും ഒരു പോലെ വലയ്ക്കുന്നുവെന്നാണ് ആരോപണം. പുതിയ ചട്ടം യാത്രക്കാർക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.അതിവേഗം വളരുന്ന നഗരമായതിനാല്‍ തന്നെ ഐടി കമ്ബനികളുടെ കടന്നുവരവ് ബെംഗളൂരുവില്‍ തൊഴില്‍ സാധ്യതകള്‍ ശക്തമാക്കുന്നുണ്ട്. ദക്ഷിണേന്ത്യം സംസ്ഥാനങ്ങളില്‍ നിന്ന് നഗരത്തിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗവും ബസ്, ട്രെയിൻ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയാണ്.

ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് രൂക്ഷമാണ്. എന്നാല്‍ വിമാനത്താവളത്തില്‍ പുതിയതായി ഏർപ്പെടുത്തിയ ടാക്സി പിക്ക് – അപ്പ് നിർദേശം യാത്രക്കാർക്ക് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം ശക്തമാണ്. ടെർമിനല്‍ ഒന്നില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെ പാർക്കിങ് സോണ്‍ 4-ലേക്ക് യാത്രക്കാർ ടാക്സി പിക്ക്-അപ്പിനായി പോകേണ്ടി വരുന്നത് യാത്രക്കാരെയും ടാക്സി ഡ്രൈവർമാരെയും ഒരു പോലെ വലയ്ക്കുന്നുവെന്നാണ് ആരോപണം. പുതിയ ചട്ടം യാത്രക്കാർക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.ഈ സാഹചര്യം ലഗേജുമായി വരുന്നവർക്കും പ്രായമായവർക്കും കുട്ടികളുള്ള കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ടാക്സി ഡ്രൈവർമാർ ഇതിനെതിരെ പ്രതിഷേധിക്കുകയും ഇത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായി പറയുകയും ചെയ്യുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 1-ല്‍ നിന്നുള്ള യാത്രക്കാർക്ക് ഇനി യെല്ലോ ബോർഡ് ടാക്സികള്‍ പിടിക്കാൻ ഏകദേശം ഒരു കിലോമീറ്റർ നടക്കണമെന്നാണ് ആരോപണം.വിമാനത്താവള അധികൃതർ യാത്രക്കാരെ നേരിട്ട് ടാക്സികളില്‍ കയറ്റാൻ അനുവദിക്കാത്തതാണ് കാരണം. മുമ്ബ് ടെർമിനലിന്റെ വരവിലെ ഭാഗത്ത് തന്നെ ടാക്സികള്‍ ലഭ്യമായിരുന്നു. പുതിയ നിയമം അനുസരിച്ച്‌ യാത്രക്കാർ ടെർമിനല്‍ കെട്ടിടത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള പാർക്കിങ് സോണ്‍ 4-ല്‍ എത്തണം. അവിടെ നിന്നാണ് ടാക്സികള്‍ ലഭിക്കുക. ഈ മാറ്റം പല യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭാരമുള്ള ലഗേജുകളുമായി ഇത്രയും ദൂരം നടന്നുപോകുന്നത് പ്രായോഗികമല്ല. പ്രായമായവർക്കും കുട്ടികളോടൊപ്പമുള്ള കുടുംബങ്ങള്‍ക്കും ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്നവർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് യാത്രക്കാർ പറയുന്നു.യെല്ലോ ബോർഡ് ടാക്സികള്‍ ഓടിക്കുന്ന ഡ്രൈവർമാരും പ്രതിഷേധ സ്വരമുയർത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിലെ ടോള്‍ പ്ലാസയില്‍ ഡ്രൈവർമാർ ധർണ നടത്തി. നിയന്ത്രണം തങ്ങളുടെ ഉപജീവനത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി ഡ്രൈവർമാർ ആരോപിച്ചു. യെല്ലോ ബോർഡ് ടാക്സികള്‍ക്ക് മാത്രമല്ല എല്ലാ മഞ്ഞ ബോർഡ് സ്വകാര്യ വാഹനങ്ങള്‍ക്കും ബാധകമാണെന്ന് അവർ പറഞ്ഞു.പാർക്കിങ് സോണ്‍ 4-ല്‍ വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കാൻ ലഭിക്കുന്ന സൗജന്യ സമയം വളരെ കുറവാണെന്നതും പ്രശ്നം വഷളാക്കുന്നു. 8 മുതല്‍ 10 മിനിറ്റ് വരെ മാത്രമേ സൗജന്യമായി കാത്തുനില്‍ക്കാൻ കഴിയൂ, അതിനുശേഷം പണം നല്‍കേണ്ടി വരും. അതിനാല്‍ അധികൃതർ ഈ തീരുമാനം പിൻവലിക്കണമെന്നും ടെർമിനല്‍ 1-ലെ വരവിലെ ഭാഗത്ത് തന്നെ ടാക്സി പിക്ക്-അപ്പ് പുനരാരംഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. തീരുമാനത്തില്‍ യാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും പ്രതിഷേധം ശക്തമായി തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group