Home Featured ബെംഗളൂരുവില്‍ കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളില്‍ വെളുത്ത പത; വീഡിയോ വൈറല്‍

ബെംഗളൂരുവില്‍ കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളില്‍ വെളുത്ത പത; വീഡിയോ വൈറല്‍

by admin

ബെംഗളൂരു: ആഴ്ചകളോളം നീണ്ടുനിന്ന കൊടും ചൂടിനു ശേഷം ശനിയാഴ്ച ബെംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളില്‍ രൂപം കൊണ്ട ഒരു അസാധാരണമായ പ്രതിഭാസമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ റോഡുകള്‍ വെളുത്ത പത കൊണ്ട് മൂടി. ഇതിന്റെ വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.’മിലാൻ’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ബെംഗളൂരുവിലെ റോഡുകളില്‍ പടരുന്ന കട്ടിയുള്ള വെളുത്ത പതയുടെ ദൃശ്യങ്ങള്‍ പകർത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

“അപ്രതീക്ഷിത മഴയ്ക്ക് ശേഷം ബെംഗളൂരു റോഡുകള്‍ നിഗൂഢമായ വെളുത്ത പത കൊണ്ട് മൂടുന്നു. എന്താണ് സംഭവിക്കുന്നത്?” എന്ന അടികുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഈ വീഡിയോ ഇതിനകം അഞ്ച് ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. ഇത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ജിജ്ഞാസയും കൗതുകവും ഉണർത്തുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.”സോപ്പ്നട്ട് മരമാണ് ഇതിന് കാരണം.

മഴയില്‍ ഇതിന്റെ പൂക്കള്‍ വെള്ളത്തില്‍ കലരുമ്ബോള്‍ ഒരു നുര പോലുള്ള പദാർത്ഥം ഉണ്ടാകുന്നു. ഇരുചക്ര വാഹനങ്ങള്‍ വഴുക്കാൻ സാധ്യത ഉള്ളതിനാല്‍ ഈ റോഡിലൂടെ ഓടിക്കുന്നത് അപകടകരമാണ്” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്റ്. “സോപ്പ്നട്ട് മരങ്ങളില്‍ നിന്നുള്ള പൂക്കളാണ് വെള്ളവുമായി കലർന്ന് പത സൃഷ്ടിക്കുന്നത്. ബാംഗ്ലൂരിലെ എല്ലാ റോഡുകളിലും ഈ മരങ്ങള്‍ കാണപ്പെടുന്നു” എന്ന് കൂട്ടിച്ചേർത്തുകൊണ്ട് മറ്റൊരു ഉപയോക്താവ് കൂടി ഈ സിദ്ധാന്തം ശരിവെച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group