Home Featured ശൂ…. സൈലന്റായി ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊ രുങ്ങി വാട്സ്ആപ്പ്

ശൂ…. സൈലന്റായി ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊ രുങ്ങി വാട്സ്ആപ്പ്

ലോകത്തിൽ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പാണ് വാട്സ്ആപ്പ്. കൃത്യമായ ഇടവേളകളിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള ആപ്പ് ഓരോ ദിവസവും ഉപയോക്താക്കളെ ആപ്പിനോട് കൂടുതൽ അടുപ്പിക്കുന്നു.ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ച ഒരു ഫീച്ചറിന്റെ പണിപുരയിലാണ് വാട്സ്ആപ്പ് ഇപ്പോൾ.

ആരും അറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവാനുള്ള അവസരമാണ് പുതിയ ഫീച്ചർ കൊണ്ട് കമ്ബനി ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ രീതി അനുസരിച്ച് ഏതെങ്കിലും ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ അത് ഗ്രൂപ്പിൽ ഉള്ളവർ എല്ലാം അറിയും. ഇന്ന വ്യക്തി ലെഫ്റ്റ് എന്ന് എഴുതി കാണിക്കും.എന്നാൽ ഉപയോക്താക്കളെ നിശബ്ദമായിഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻഅനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെവാട്സ്ആപ്പ് നടപ്പിലാക്കും എന്നാണ് വിവരം.

ഇത്തരമൊരു ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ വാട്ട്സ്ആപ്പ് ബീറ്റ് ഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ പുറത്തുപോയ കാര്യം അറിയിക്കില്ലെന്ന് ഇത് കാണിക്കുന്നു.

വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമാണ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും പുറത്തുപോയാൽ കാണാൻ കഴിയൂ. എന്നാൽഗ്രൂപ്പിലുള്ള മറ്റുള്ളവർക്ക് ഇക്കാര്യം കണ്ടെത്താനും കഴിയില്ല.

You may also like

error: Content is protected !!
Join Our WhatsApp Group