ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ചിട്ടുള്ള കർണാടക ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടു നിലവിൽ വ്യക്തത ഇല്ലെങ്കിലും മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ ഈ നിമിഷത്തിൽ ശ്രദ്ധേയമാണ് . നഗരത്തിലെ കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യം ഉള്ളത് കൊണ്ട് ലോക്കഡൗൺ ഇളവുകളോ അല്ലെങ്കിൽ പിന്വലിക്കുകയോ ചെയ്തേക്കാം എന്നാണ് പ്രമുഖരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് .
ലോക്ക് ഡൗൺ നീട്ടുന്ന കാര്യം വിദഗ്ദരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചത്.ചില ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവ് വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്, ഇപ്പോഴത്തെ സാഹചര്യം 5 നോ 6 നോ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. അടുത്ത ഒരാഴ്ചത്തെ കോവിഡ് വ്യാപന കണക്കുകൾ കൂടി പരിഗണിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷൻ കാര്യ മന്ത്രി എസ്.ടി.സോമശേഖർ ലോക്ക് ഡൗൺ പിൻ വലിക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തു. “മഹാമാരിയുടെ സാഹചര്യം മെച്ചപ്പെട്ട് വരികയാണ് അടുത്ത ആഴ്ച കൂടുതൽ പുരോഗമനം ഉണ്ടാകും, ഈ സാഹചര്യത്തിൽ ജൂൺ 7 ന് ശേഷമുള്ള ലോക്ക് ഡൗൺ പിൻ വലിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്”
“നമ്മൾ കൂടുതൽ മൈക്രോ കണ്ടയിൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ പിൻവലിക്കുകയാണ് വേണ്ടത് ” വനം മന്ത്രി അരവിന്ദ് ലിംബവാലി അറിയിച്ചു.
ഇളവുകളുണ്ടായേക്കുമെന്നു തന്നെയാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ യും പറഞ്ഞത് ” ഇനിയും കോവിഡ് പോസിറ്റീവ് കേസുകൾ കുറയേണ്ടതുണ്ട്. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. ജനങ്ങൾ സഹകരിക്കുകയാണെങ്കിൽ ലോക്ക് ഡൗൺ ഇളവിന് സാധ്യത ഉണ്ട്”
‘ ജൂൺ 7 വരെ ലോക്ക് ഡൗൺ നിലവിലുണ്ട്, എത്രത്തോളം കോവിഡ് കേസുകൾ കുറയുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല” വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു
- ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
- കേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു
- വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു
- കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ