ബിഗ് ബോസ് മലയാളം അവസാന ഘട്ടത്തിലേക്ക് അടുക്കുന്തോറും ഹൗസില്‍ തർക്കങ്ങളും പോരുകളും രൂക്ഷമാകുകയാണ്. നിലവില്‍ അക്ബർ, ഷാനവാസ്, അനീഷ്, ആര്യൻ, നെവിൻ, അനുമോള്‍, ആദില, നൂറ എന്നീ മത്സരാർത്ഥികളാണ് ഹൗസില്‍ ഉള്ളത്

ഇവർ തമ്മില്‍ കൂട്ടമായി തിരിഞ്ഞ് തർക്കം പിടിക്കുന്നതാണ് കാഴ്ച. അതേസമയം ഹൗസില്‍ ആദിലയ്കെതിരെ ഒരുവിഭാഗം പ്രേക്ഷകർ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. സഹമത്സരാർത്ഥികളോട് യാതൊരു തരത്തിലുള്ള കരുണയും കാണിക്കാത്ത പോരടിക്കുകയാണ് ആദിലയെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച ്‌ഒരു ബിഗ് ബോസ് ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കിട്ട കുറിപ്പ് വായിക്കാം’ഈ വിഷം സ്പ്രെഡ് ചെയ്യുന്ന കാര്യത്തില്‍ അനുമോള്‍ വെരി ബെറ്റർ പേഴ്സണ്‍ ആണ് ആദിലയേക്കാളും. അനുമോളിന് അവരുടേതായ കൂല സ്ത്രീ ഗെയിം സ്ട്രാറ്റജിസ് ഉണ്ട്. പക്ഷേ സ്വയം പുരോഗമനം ഒക്കെ പറയുന്ന ആദില അങ്ങനെ ആണെന്ന് തോന്നിയിട്ടില്ല. ഈ പുരോഗമനം ഒക്കെ അവരവരുടെ പേഴ്സണല്‍ ഗെയിനിന് മാത്രമായി ഉപയോഗിക്കുന്ന പോലെയാണ്. പ്രത്യേകിച്ച് ഒരു കാര്യമില്ലാതെയാണ് അക്ബറിനോട് അവർക്കുള്ള ദേഷ്യം. ഒരിക്കല്‍ ലാലേട്ടൻ ചോദിച്ചപ്പോഴും “കുത്തിത്തിരുപ്പ്” എന്ന് വളരെ വേഗ് ആയുള്ള മറുപടിയാണ് കൊടുക്കാൻ കഴിഞ്ഞത്.പക്ഷേ വീക്കന്റ് എപ്പിസോഡില്‍ കക്ഷി ഇരുന്നു വിഷം സ്പ്രെഡ് ചെയ്യും. പിണങ്ങിപ്പോയ ഏതെങ്കിലും സുഹൃത്ത് ആദിലയ്ക്കുണ്ടെങ്കില്‍ തിരിച്ചു വരാതിരിക്കുന്നതാണ് നല്ലത്. അവർ ക്ഷമിക്കാനും പൊറുക്കാനും ഒന്നും പോണില്ല. അവസരം കിട്ടുമ്ബോഴൊക്കെ കുത്തിക്കൊണ്ടിരിക്കും. കരുണ, സഹാനുഭൂതി ഒന്നും മൂപ്പർക്ക് ഉള്ളതായി തോന്നിയിട്ടില്ല. സ്വന്തം കാര്യത്തിന് വേണ്ടി എന്തും പറയും എന്ന മട്ടിലാണ്. ഈ വീക്ക് അല്ലാത്ത എല്ലാ വീക്കിലും ലാലേട്ടന്റെ എപ്പിസോഡിന് മുന്നേ പോയി എല്ലാരെയും സോപ്പിടാൻ അവർ ശ്രമിച്ചിട്ടുണ്ട്.ഇപ്പോള്‍ ഷാനവാസിന്റേയും അനുമോളിന്റെയും പിആർ ആദിലയെ വെളുപ്പിക്കാൻ ഉള്ളതുകൊണ്ട് മാത്രം ആണ് പുറത്ത് വരാത്തത്. ടാർഗറ്റ് അക്ബർ തന്നെയാണല്ലോ. പുരോഗമനം ഒക്കെ പ്രസംഗിക്കാൻ കൊള്ളാം. സ്വന്തം കാര്യത്തിന് വേണ്ടി അപ്ലൈ ചെയ്യുന്നതും കൊള്ളാം. പക്ഷേ കരുണയും സഹാനുഭൂതിയും ഇല്ലാത്ത എന്ത് നേടിയിട്ടും എന്ത് കാര്യം? ഈ കണ്ടന്റ് ക്രിയേറ്റർ ആകുമ്ബോള്‍ ഉള്ള ഗുണമാണ് അവർക്ക് പുറത്തെക്കെത്തിക്കേണ്ട സന്ദേശം പല രീതിയില്‍ പറഞ്ഞുകൊണ്ടിരിക്കാനാകുന്നത്. മടുക്കില്ല.മസ്താനി വളരെ റോ ആയി ചെയ്തതും ആദില നൂറ താളത്തില്‍ ചെയ്യുന്നതും ഒന്ന് തന്നെ. കൂടിപ്പോയാലേ ഉള്ളു.നൂറ ഒച്ചയില്‍ ഒന്ന് സംസാരിച്ചാല്‍ അത് മാസ് ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പി.ആർ ടീമിനോട് ഒന്നും പറയാനില്ല. “ഞാൻ പണിയെടുക്കൂല” എന്ന് നൂറ ഒന്നു പറഞ്ഞു കഴിഞ്ഞാല്‍ “യാ മോനെ, നൂറ മാസ്!”
 
