Home Featured ബെംഗളൂരുവിൽ പശ്ചിമഘട്ടത്തിന്റെ മ്യൂസിയവും ഗവേഷണകേന്ദ്രവും ആരംഭിക്കാൻ പദ്ധതി

ബെംഗളൂരുവിൽ പശ്ചിമഘട്ടത്തിന്റെ മ്യൂസിയവും ഗവേഷണകേന്ദ്രവും ആരംഭിക്കാൻ പദ്ധതി

by admin

ബെംഗളൂരു : പശ്ചിമഘട്ടത്തിന്റെ പ്രധാന്യവും ജൈവവൈവിധ്യവും വിശദീകരിക്കുന്ന മ്യൂസിയവും ഗവേഷണകേന്ദ്രവും ബെംഗളൂരുവിൽ ആരംഭിക്കാൻ പദ്ധതി.പശ്ചിമഘട്ട സംരക്ഷണ ദൗത്യസംഘം പദ്ധതി രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. ബെംഗളൂരുവിൽ 10 ഏക്കർ സ്ഥലത്താണ് മ്യൂസിയവും ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നത്. സ്ഥലം അനുവദിക്കുന്നതിനായി ദൗത്യസംഘം അപേക്ഷ നൽകി.

സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകാതെ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനികളുടെ സാമൂഹിക പ്രതിജ്ഞാബദ്ധത ഫണ്ട് ഉപയോഗപ്പെടുത്തിയാകും മ്യൂസിയത്തിന്റെ പ്രവർത്തനം. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അത്യപൂർവമായ ജീവജാലങ്ങൾ അടക്കം മ്യൂസിയത്തിലുണ്ടാകും. ബോട്ടാണിക്കൽ ഗാർഡനും ഇതിന്റെ ഭാഗമായി തുടങ്ങും.

പശ്ചിമഘട്ടത്തിന്റെ പ്രധാന്യത്തെക്കുറിച്ചു ജനങ്ങൾക്ക് അവബോധം പകരുകയാണ് മ്യൂസിയത്തിൻ്റെ ലക്ഷ്യം.വിവിധ സർവകലാശാലകളുമായി സഹകരിച്ചായിരിക്കും ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം. രാജ്യത്തിനുള്ളിൽനിന്നും വിദേശത്ത് നിന്നുമുള്ളവർക്ക് പശ്ചമഘട്ടത്തെ കുറിച്ച് ഗവേഷണം നടത്താൻ സൗകര്യം ഒരുക്കും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി കോഴ്‌സുകൾ സർവകലാശാലകളുമായി ചേർന്നുനടത്തും.

വിജയ്‌യുടെ സംസ്ഥാന പര്യടനം; പ്രവര്‍ത്തകര്‍ക്ക് പത്തിന നിര്‍ദേശം നല്‍കി, പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ സാധ്യത

തമിഴക വെട്രി കഴകം പ്രസിഡന്‍റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തില്‍. നാഗപ്പട്ടണം ,തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക.കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തില്‍ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടിവികെ നല്‍കിയിട്ടുണ്ട്. വിജയ്‌യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ – സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പൊലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങള്‍. വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പരോക്ഷ വിമർശനങ്ങള്‍ക്ക് വിജയ് ഇന്ന് മറുപടി നല്‍കിയേക്കും.

വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായിരുന്നു. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച്‌ ഒരു യുവാവ് വിജയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

You may also like

error: Content is protected !!
Join Our WhatsApp Group