ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
അപ്ഡേറ്റുകൾക്ക്
👉 Whatsapp- https://chat.whatsapp.com/ESPArOZE35zHxjHttfqVPW
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
ബെംഗളൂരു :നഗരത്തിൽ 10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു.രണ്ടാഴ്ചത്തേക്കാണ് ഇത്.കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ.
നാളെ രാത്രി 10 മുതൽ ആണ് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരിക.തുറസായ വേദികളിൽ വിവാഹത്തിന് 200 പേരെ അനുവദിക്കും ഹാളുകളിൽ 100 പേരെ മാത്രമേ വിവാഹത്തിന് അനുവദിക്കുകയുള്ളൂ.ഇന്നു ഇതു വരെ ബെംഗളൂരു നഗരത്തിൽ 3048 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 147 ഒമിക്രോൺ ആണ്.
നൈറ്റ് കർഫ്യൂ രാത്രി 10 മുതൽ രാവിലെ 5 വരെ തുടരും, വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ തുടരും.