ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) അപ്ഡേറ്റുകൾക്ക് 👉 Whatsapp- https://chat.whatsapp.com/FlyVuVHDzpM2OtmUgE97vf 👉Facebook- https://www.facebook.com/bangaloremalayalimedia/ 👉Telegram- https://t.me/bangaloremalayalinews
ബെംഗളൂരു : : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ തീരുമാനങ്ങൾ എടുത്തതായി സർക്കാർ അറിയിച്ചു.
ബെംഗളൂരു നഗരത്തിൽ 10-12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകളിലും നേരിട്ടുള്ള വിദ്യാഭ്യാസം നിർത്തിവച്ചു.രണ്ടാഴ്ചത്തേക്കാണ് ഇത്.കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, ബാറുകൾ, പബ്ബുകൾ, സിനിമാ തീയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ 50% ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ.
റാലികൾ എല്ലാം നിരോധിച്ചു.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.തീരുമാനങ്ങൾ മന്ത്രി ആർ അശോകയാണ് മാധ്യമങ്ങളെ അറിയിച്ചത്.
നാളെ രാത്രി 10 മുതൽ ആണ് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരിക.തുറസായ വേദികളിൽ വിവാഹത്തിന് 200 പേരെ അനുവദിക്കും ഹാളുകളിൽ 100 പേരെ മാത്രമേ വിവാഹത്തിന് അനുവദിക്കുകയുള്ളൂ.ഇന്നു ഇതു വരെ ബെംഗളൂരു നഗരത്തിൽ 3048 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 147 ഒമിക്രോൺ ആണ്.
നൈറ്റ് കർഫ്യൂ രാത്രി 10 മുതൽ രാവിലെ 5 വരെ തുടരും, വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെ തുടരും.
രോഗ വ്യാപനം രൂക്ഷമായ ബെംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ ചേർന്ന കോവിഡ് സാങ്കേതിക സമിതി യോഗം നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള ശുപാർശ സർക്കാറിന് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി രണ്ടര മണിക്കൂറോളം നീണ്ട അടിയന്തര യോഗം ചേർന്നത്. റവന്യൂ മന്ത്രി ആർ. അശോകയും ആരോഗ്യ മന്ത്രി ഡോ.കെ സുധാകറുമാണ് യോഗത്തിന് ശേഷം മാധ്യമങ്ങളെ തീരുമാനമറിയിച്ചത്.
ഇന്ന് സംസ്ഥാനത്ത് 142 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. സർക്കാർ ഓഫീസുകൾ ഹോട്ടൽ, റസ്റ്റോറൻറ്, മാളുകൾ, സിനിമ തിയറ്ററുകൾ എന്നിവയിൽ 50%. പ്രവേശനം ഏർപ്പെടുത്തും. ബെംഗളൂരുവിൽ രണ്ടാഴ്ചവരെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ താത്കാലികമായി അടച്ചിടും. പത്ത് പന്ത്രണ്ട് ക്ലാസുകൾ പ്രവർത്ഥിക്കും. പതിനൊന്നാം ക്ലാസുകൾ ഓൺ ലൈനിലാകും. ഇത് സംബന്ധിച്ചുള്ള വിശദമായ ഉത്തരവ് നാളെ പുറത്തിറക്കും.