ബെംഗളൂരു ബാലറ്റ് പേപ്പറിൽതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ഗ്രേറ്റർ ബെംഗളൂരു അതോ -റിറ്റിയിൽ (ജി.ബി.എ.-ബെംഗളൂരു കോർപ്പറേഷൻ) മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പ് വെബ് കാസ്റ്റിങ് സംവിധാന മേർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. വോട്ടെടുപ്പിൽ കൃത്രിമത്വം തടയാനും നടപടികൾ സുതാര്യമാണെന്ന് ഉറപ്പുവരുത്താനുമാണിത്.മുൻപ് പ്രശ്നബാധിതബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തിയിരുന്നു.
മുഴുവൻ ബൂത്തുകളിലും ഈ സംവിധാനം ഏർപ്പെടുത്തുന്നത് ഇത് ആദ്യമാണ്.ഓരോ പോളിങ് സ്റ്റേഷനും സി.സി.ടി.വി. നിരീക്ഷണത്തിലായിരിക്കും. ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ തത്സമയമെത്തും. ബെംഗളൂരുവിലെ അഞ്ച് കോർപ്പറേഷനുകളിലേ ക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്.തിരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചില്ല. മേയ് 25-നും ജൂൺ 30-നും ഇടയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.