Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരിലേക്ക് ഒന്നും രണ്ടുമല്ല മൂന്ന് വന്ദേഭാരത് വേണം.. മൂന്നും വൈകീട്ട്..റെയില്‍വെ കനിഞ്ഞാല്‍

ബെംഗളൂരിലേക്ക് ഒന്നും രണ്ടുമല്ല മൂന്ന് വന്ദേഭാരത് വേണം.. മൂന്നും വൈകീട്ട്..റെയില്‍വെ കനിഞ്ഞാല്‍

by admin

വന്ദേഭാരത് ട്രെയിനുകള്‍ക്ക് രാജ്യത്ത് ഡിമാൻ്റ് ഏറുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ വന്ദേഭാരത് കൂടുതലായി അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.ഇപ്പോഴിതാ കർണാടകയില്‍ നീന്നും മൂന്ന് വന്ദേഭാരതുകള്‍ക്ക് ആവശ്യം ഉയർന്നിരിക്കുകയാണ്. ദക്ഷിണ കർണാടകയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് ഇത്തരമൊരു ആവശ്യം ഉയർത്തിയിരിക്കുന്നത്.ബെംഗളൂരുവിനും മഡ്ഗാവിനും ഇടയില്‍ മംഗളൂരു വഴി ഒരു വന്ദേ ഭാരത് എക്സ്പ്രസ് വേണമെന്ന് കാർണാടകയില്‍ നിന്നുള്ള പാർലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന് പുറമെയാണ് രണ്ട് ട്രെയിനുകള്‍ കൂടി അധികമായി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച്‌ ദിനേശ് ഗുണ്ടു റാവു റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.മംഗളൂരു അടക്കമുള്ള ടിയർ-2 നഗരങ്ങളെ ആധുനിക വ്യവസായ-തൊഴില്‍ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും തീരദേശ കർണാടകയിലെ ജനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും അഭ്യർത്ഥനയായി തൻ്റെ കത്തിനെ കണ്ട് ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.വിദ്യാഭ്യാസം, വാണിജ്യം, സംസ്കാരം എന്നിവയില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന നഗരം തന്നെയാണ് മംഗളൂരു. എന്നാല്‍, വേഗത്തിലുള്ള യാത്രാസൗകര്യങ്ങളില്‍ വലിയ അഭാവമാണ് സംസ്ഥാനം നേരിടുന്നത്.അതിനാല്‍ മേഖലയ്ക്ക് കൂടുതല്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ബെംഗളൂരു-മംഗളൂരു പ്രതിദിന വന്ദേ ഭാരത് ട്രെയിനുകള്‍ ദക്ഷിണ കന്നഡ ജില്ലയുടെ വളർച്ചയ്ക്ക് നിർണായമാണ്.

രാവിലെ 4, 10, വൈകുന്നേരം 6 എന്നീ സമയങ്ങളില്‍ പുറപ്പെട്ട് പ്രവൃത്തിദിവസങ്ങളില്‍ തിരിച്ചെത്തുന്ന തരത്തില്‍ സർവ്വീസുകള്‍ അനുവദിക്കുന്നത് ഗുണം ചെയ്യും. ഇത് പ്രൊഫഷണലുകള്‍ക്കും വ്യവസായികള്‍ക്കും സാധാരണ യാത്രക്കാർക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.മഡ്ഗാവ്-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഉഡുപ്പി, കാർവാർ വഴി നീട്ടണമെന്ന ആവശ്യമാണ് തേജസ്വി സൂര്യ ആവശ്യപ്പെട്ടത്. തീരദേശ കർണാടക ദേശീയവും തന്ത്രപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്. സീ ബേർഡ് നേവല്‍ ബേസ്, കൈഗ ആണവ നിലയം, കാർവാർ തുറമുഖം, ഗോകർണ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, എൻ.ഐ.ടി.-കെ. സൂറത്ത്കല്‍ തുടങ്ങിയ സ്ഥാപനങ്ങളും കേന്ദ്രങ്ങളും ഈ മേഖലയിലാണുള്ളത്. പശ്ചിമഘട്ടത്തിലെ റെയില്‍വേ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയതോടെ തീരദേശ കർണാടകയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയില്‍ അതിവേഗ പ്രീമിയം റെയില്‍ സർവീസുകള്‍ പ്രവർത്തിപ്പിക്കാനുള്ള സാഹ്ചര്യം ഒരുങ്ങിയെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടുമോ?യാത്രക്കാർ കുറഞ്ഞ ഈ സർവ്വീസ് കോഴിക്കേട്ടേക്ക് നീട്ടണമെന്ന ആവശ്യം ഏറെ നാളായി വടക്കൻ മേഖലയില്‍ നിന്നുള്ള എംപിമാർ ഉയർതുന്നു. കഴിഞ്ഞ ദിവസം ഗോവയില്‍ നിന്നുള്ള എംപിയും സമാനമായ ആവശ്യം ഉയർത്തിയിരുന്നു. നിലവില്‍ ഈ ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ് വെറും 35 ശതമാനം മാത്രമാണ്. ഈ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയാല്‍ അത് വടക്കൻ മേഖലയില്‍ നിന്നുള്ള യാത്രക്കാർക്ക് മാത്രമല്ല റെയില്‍വെയ്ക്കും സാമ്ബത്തികമായി ഗുണകരമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group