Home കേരളം കേരളത്തിൽ സ്ഥലം വാങ്ങി നൽകാം’; കർണാടക സ്വദേശിയുടെ 61 കോടി രൂപ തട്ടിയ 5 പേർ റിമാൻഡിൽ

കേരളത്തിൽ സ്ഥലം വാങ്ങി നൽകാം’; കർണാടക സ്വദേശിയുടെ 61 കോടി രൂപ തട്ടിയ 5 പേർ റിമാൻഡിൽ

by admin

കേരളത്തിൽ സ്ഥലം വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി കർണ്ണാടക സ്വദേശിയിൽ നിന്നും 61 കോടിയോളം രൂപ തട്ടിയ കേസിൽ അഞ്ചുപേരെ മയ്യിൽ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്തെങ്കിലും അഞ്ചുപേരെയാണ് അറസ്റ്റുചെയ്തത്. ദക്ഷിണ കന്നട മൂഢബദ്രി ഹനുമന്ദ നഗര ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വലേരിയൻ ആൽബർട്ട് ഡിസൂസയുടെ പരാതിയിലാണ് നടപടി.

മയ്യിൽ അയനത്ത് വീട്ടിൽ രാധകൃഷ്‌ണൻ, കെ ഒ പി ഷീബ, കെ ഒ പി ഷാരോൺകുമാർ, കെ ഒ പി രാഹുൽ, മാടായി വെങ്ങരയിലെ എസ്ടിപി അബ്ദുൽ ഗഫൂർ, മയ്യിൽ സ്വദേശി ഷൈജു എന്നിവർക്കെതിരെയാണ് വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം മയ്യിൽ പൊലീസ് അറസ്റ്റുചെയ്തത്.2010 ജനുവരി ഒന്നുമുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രതികൾ പരാതിക്കാരൻ്റെ പേരിൽ സ്വത്ത് വകകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാജ രേഖകൾ ചമച്ച് 61 കോടി രൂപയോളമാണ് (61,86,94 149) തട്ടിയത്. പണവും സ്വർണവും മറ്റും കൈക്കലാക്കി സ്വത്തുവകകൾ രജിസ്റ്റർ ചെയ്തു നൽകാതെ പരാതിക്കാരനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി റിമാൻഡ്ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group