: വയനാട് സ്വദേശിയായ കച്ചവടക്കാരൻ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ബംഗളൂരുവില്‍ നിര്യാതനായി. വയനാട് കണിയാമ്ബറ്റ മില്ലുമുക്ക് സ്വദേശി അബ്ദുല്‍ സലാം (52) ആണ് മരിച്ചത്.വർഷങ്ങളായി ബംഗളൂരു കുമാര സ്വാമി ലേഔട്ടില്‍ സ്വന്തമായി ചായക്കട നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച അർധരാത്രിയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങർ സെന്ററില്‍ കെ.എം.സിസി പ്രവർത്തകരുടെ നേതൃത്വത്തില്‍ അന്ത്യകർമങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: മുബീൻ താജ്. മക്കള്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ഖൈഫ്. ഖബറടക്കം മില്ലുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.
വ്യാജ’ ഭര്‍ത്താവും ഇല്ലാത്ത ബിസിനസും കാണിച്ച് തട്ടിപ്പ്; ബന്ധുക്കളില്‍ നിന്ന് യുവതി തട്ടിയത് 14 കോടിരൂപ
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്നവരാണ് നമുക്ക് ചുറ്റും. എന്നാല്‍ അതിനിടയിലും പെട്ടെന്ന് സമ്ബന്നനാകാന്‍ കുറുക്കുവഴി തേടി നടക്കുന്നവരും കുറവല്ല.അത്തരത്തില്‍ ബന്ധുക്കളെ വരെ തട്ടിപ്പിനിരയാക്കിയ 40കാരിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ചൈനയിലാണ് സംഭവം നടന്നത്. മെംഗ് എന്ന യുവതിയാണ് ബന്ധുക്കളെ തട്ടിപ്പിനിരയാക്കി കോടികള്‍ നേടിയത്. 2014ലാണ് മെംഗിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് തകര്‍ന്നത്. അതിനുശേഷം സാമ്ബത്തിക ബാധ്യതകളില്‍ നിന്ന് കരകയറാന്‍ മെംഗ് ഒരു പദ്ധതി തയ്യാറാക്കി. അതിന്റെ ഭാഗമായി ഇവര്‍ ഒരു ഡ്രൈവറെ ‘വ്യാജ വിവാഹം’ ചെയ്തു. വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും അവരെ ബോധ്യപ്പെടുത്താനാണ് ഈ വിവാഹമെന്നാണ് ഇയാളോട് മെംഗ് പറഞ്ഞിരുന്നത്.
അതിന് ശേഷം തന്റെ ഭര്‍ത്താവ് സമ്ബന്നനായ ഒരു ബിസിനസുകാരനാണെന്ന് തന്റെ ബന്ധുക്കളെ ഇവര്‍ പറഞ്ഞുവിശ്വസിപ്പിച്ചു. ഭര്‍ത്താവിന്റെ സ്വാധീനമുപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫ്‌ളാറ്റുകള്‍ വാങ്ങിത്തരാമെന്നും മെംഗ് ബന്ധുക്കളോട് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി തന്റെ അകന്ന ബന്ധുവിന്റെ സഹായവും മെംഗ് തേടി. അങ്ങനെ വിലകൂടിയ ഒരു ഫ്‌ളാറ്റ് പകുതി വിലയ്ക്ക് വാങ്ങാന്‍ അയാളോട് പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ സ്വാധീനത്താലാണ് ഇത്രയും വിലക്കുറവില്‍ ഫ്‌ളാറ്റ് ലഭിച്ചതെന്ന് മറ്റ് ബന്ധുക്കളോട് പറയാനും അയാളെ ഏല്‍പ്പിച്ചു. ഇതോടെയാണ് മെംഗിനെയും ഭര്‍ത്താവിനെയും മറ്റ് ബന്ധുക്കള്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.
കുറഞ്ഞവിലയ്ക്ക് വീടുകള്‍ ലഭിക്കുമെന്ന് വിശ്വസിച്ച ബന്ധുക്കള്‍ തങ്ങളുടെ വീടും സ്ഥലവും വിറ്റ് മെംഗിന് പണം നല്‍കി. സ്വന്തം വീടാണെന്ന് പറഞ്ഞ് അവര്‍ക്ക് നല്‍കിയ ഫ്‌ളാറ്റുകള്‍ മെംഗ് വാടകയ്ക്ക് എടുത്തവയായിരുന്നു. വളരെ വൈകിയാണ് തട്ടിപ്പിനിരയായവര്‍ ഈ സത്യം മനസിലാക്കിയത്.സത്യാവസ്ഥ മനസിലാക്കിയ ബന്ധുക്കള്‍ മെംഗിനെതിരെ പോലീസില്‍ പരാതി നല്‍കി. കേസ് പരിഗണിച്ച കോടതി മെംഗിന് പന്ത്രണ്ടര വര്‍ഷം തടവ് വിധിച്ചു. ഇവരുടെ ഭര്‍ത്താവായി വേഷം കെട്ടിയയാള്‍ക്ക് 6 വര്‍ഷവും ഇവരുടെ തട്ടിപ്പിന് കൂട്ടുനിന്ന ബന്ധുവിന് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.