ബെംഗളൂരു : ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്ത് വെള്ളിയാഴ്ച നടത്തും. വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെ വിവിധ കാര്യങ്ങൾ അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്.
സെൻട്രൽ ജയിൽ റോഡ്, ഡോ.എം.സി. മോദി റോഡ്, ഹെസറഘട്ട റോഡ്, മേജർ ഉണ്ണികൃഷ്ണൻ റോഡ്, അഞ്ജനപുര, ബസവനഗുഡി, ലിംഗധീരനഹള്ളി, കസ്‌തൂരിനഗർ എന്നിവിടങ്ങളിലെ സബ് ഡിവിഷണൽ ഓഫീസുകളിലാണ് അദാലത്ത് നടക്കുന്നത്. പരാതികൾ 1916 നമ്പറിൽ വിളിച്ച് രേഖപ്പെടുത്താം. 8762228888 എന്ന വാട്‌സാപ്പ് നമ്പറിലും രജിസ്റ്റർ ചെയ്യാം.
ആസാമി സ്വ്ളോഗറെ കുത്തിക്കൊന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിൻ്റെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി
ബെംഗ്‌ളൂറില്‍ വ്‌ളോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിനായി കണ്ണൂരിലെ വീട്ടിലും ബംഗ്ളൂര് പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.അസം സ്വദേശിനി മായ ഗാഗോയി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂരിലെ ബന്ധു വീട് പൊലിസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം.
യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പൊലീസ് പറയുന്നു. പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു.ബെംഗ്‌ളൂറിന് സമീപം കോറമംഗളയിലായിരുന്നു മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പ്രധാനമായും പങ്കിട്ടിരിക്കുന്നത്